Swasika: ‘ഞാൻ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാൻ, കുലസത്രീയാകാന്‍ ഇഷ്ടം’; സ്വാസിക
Actress Swasika: താൻ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാനാണെന്നാണ് നടി പറയുന്നത്. തന്നെ ആളുകൾ കളിയാക്കുന്നത് കുലസ്ത്രീയെന്നാണ്. തനിക്ക് ആ വാക്ക് ഇഷ്ടമാണ്. കുലസ്ത്രീയാകാൻ തനിക്കിഷ്ടമാണെന്നും നടി പറയുന്നു.

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി സ്വാസിക. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും ശ്രദ്ധേയമായി മാറിയിരിക്കുകയാണ് താരം ഇപ്പോൾ. (Image Credits:Instagram)

പലപ്പോഴും തന്റെ പ്രസ്താവനകളുടെ പേരില്‍ സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾ നടി നേരിട്ടിട്ടുണ്ട് ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങുമെന്നും മറ്റുമുള്ള സ്വാസികയുടെ പ്രസ്താവനകള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇത്തരത്തിലുള്ള വിമര്‍ശനങ്ങളോടും ട്രോളുകളോടും പ്രതികരിക്കുകയാണ് താരം.

താന്‍ ഇതൊന്നും കാര്യമാക്കുന്നില്ലെന്നാണ് സ്വാസിക പറയുന്നത്.തനിക്ക് സിന്ദൂരം തൊടാനും താലിയിടാനുമൊക്കെ ഇഷ്ടമാണെന്നാണ് സ്വാസിക പറയുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു സ്വാസികയുടെ പ്രതികരണം.

താന്‍ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാനാണെന്നാണ് നടി പറയുന്നത്. തന്നെ ആളുകള്‍ കളിയാക്കുന്നത് കുലസ്ത്രീയെന്നാണ്. തനിക്ക് ആ വാക്ക് ഇഷ്ടമാണ്. കുലസ്ത്രീയാകാന്‍ തനിക്കിഷ്ടമാണ്. നീളത്തില്‍ സിന്ദൂരമിടാനാണ് തനിക്കിഷ്ടം. ഐതീഹ്യം അങ്ങനെയാണ്.

താലിയിടാന്‍ തനിക്കിഷ്ടമാണ്. ഇതെല്ലാം തന്റെ ഇഷ്ടങ്ങളാണ്. പറ്റുന്നത് പോലൊക്കെ താൻ ചെയ്യും എന്നാണ് സ്വാസിക പറയുന്നത്.അതുകൊണ്ട് തന്നെ വീട്ടിലിരിക്കുമ്പോൾ രാവില എഴുന്നേല്‍ക്കുമ്പോള്‍ സിന്ദൂരം തൊടും. കൗമാര പ്രായത്തിൽ തന്നെ കല്യാണം കഴിക്കാൻ ഇഷ്ടമാണ്.

കുടുംബം, കുട്ടി, സിന്ദൂരം, താലി, കാല് പിടിക്കുന്ന കാര്യം ഒക്കെ തനിക്ക് ഇഷ്ടമാണ്. ആളുകള്‍ ട്രോളുന്നുവെന്ന് കരുതി തന്റെ ഇഷ്ടങ്ങള്‍ മാറ്റില്ല. നിങ്ങള്‍ക്ക് തന്നെ ട്രോളാം വിമര്‍ശിക്കാം, കുലസ്ത്രീയെന്ന് വിളിക്കാം. പക്ഷെ സിന്ദൂരം ഇടുക, താലിയിടുക എന്നതൊക്കെ തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണെന്നും താരം പറയുന്നു.