Trisha Krishnan: ജീവിതം അര്‍ത്ഥശൂന്യമായി; പ്രിയപ്പെട്ടവന്റെ വിയോഗം താങ്ങാനാകാതെ തൃഷ
Actress Trisha Krishnan Mourns loss of Dog Zorro: ഒരുകാലത്ത് തമിഴ് സിനിമയിലെ അവിഭാജ്യഘടകമായിരുന്നു നടി തൃഷ. എന്നാല്‍ പിന്നീട് കുറച്ചുനാള്‍ സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം ഇപ്പോള്‍ ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്ത് പൊന്നിയന്‍ സെല്‍വനിലൂടെയാണ് താരം വീണ്ടും സിനിമയില്‍ സജീവമായത്.

ഇന്ന് ഡിസംബര്‍ 25, ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുകയാണ്. എന്നാല്‍ നടി തൃഷയ്ക്ക് ഇത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസല്ല. താരത്തിന്റെ ജീവിതത്തില്‍ നികത്താനാകാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. (Image Credits: Instagram)

തന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗം നഷ്ടപ്പെട്ട ദുഃഖത്തോടെയാണ് തൃഷ ഈ വര്‍ഷത്തെ ക്രിസ്തുമസിനെ വരവേറ്റിരിക്കുന്നത്. സോറോ എന്ന തന്റെ വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുള്ള ആളാണ് തൃഷ. ഇപ്പോഴിതാ അവസാനമായി സോറോയുടെ മരണവാര്‍ത്തയാണ് തൃഷ അറിയിച്ചിരിക്കുന്നത്. (Image Credits: Instagram)

ക്രിസ്തുമസ് പുലരിയിലാണ് സോറോ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നതെന്ന് സോറോയെ അടക്കിയ സ്ഥലത്തെ ദൃശ്യങ്ങള്‍ പങ്കിട്ടുകൊണ്ട് തൃഷ പറയുന്നു. പൂക്കളും മെഴുകുതിരികളും പൂമാലകളുമായി അവനെ തൃഷ അവസാനമായി യാത്രയാക്കി. (Image Credits: Instagram)

'എന്റെ മകന്‍ സോറോ ക്രിസ്തുമസ് പുലരിയില്‍ വിടപറഞ്ഞിരിക്കുകയാണ്. എന്നെ അടുത്തറിയാവുന്നവര്‍ക്കെല്ലാം അറിയാം ഇനി എന്റെ ജീവിതം അര്‍ത്ഥശൂന്യമായിരിക്കുമെന്ന്. ഞാനും എന്റെ കുടുംബവും ഈ ആഘാതത്തില്‍ നിന്ന് മുക്തരായിരിട്ടില്ല, കുറച്ച് നാളത്തേക്ക് ജോലിയില്‍ നിന്ന് ഇടവേള എടുക്കുന്നു,' തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. (Image Credits: Instagram)

നിരവധി പേരാണ് തൃഷയെ ആശ്വസിപ്പിച്ചുകൊണ്ട് പോസ്റ്റിന് താഴെ എത്തുന്നത്. കമന്റ് ചെയ്തവരുടെ കൂട്ടത്തില്‍ നടി കല്യാണി പ്രിയദര്‍ശനുമുണ്ട്. തന്റെ വളര്‍ത്തുനായയെ നഷ്ടപ്പെട്ട ദുഃഖവും കല്യാണി രേഖപ്പെടുത്തുന്നു. (Image Credits: Instagram)