Year Ender 2024 : ടി20യിലെ അഞ്ച് ഉയര്‍ന്ന സ്‌കോറുകളില്‍ നാലും സമ്മാനിച്ചത് 2024
Highest innings totals in T20Is : ടി20യിലെ അഞ്ച് ഉയര്‍ന്ന ടീം സ്‌കോറുകള്‍ നോക്കാം. ഇതില്‍ നാലും സംഭവിച്ചത് ഈ വര്‍ഷമാണ്. ഒന്നാം സ്ഥാനത്ത് സിംബാബ്‌വെയാണ്. നേപ്പാളാണ് രണ്ടാമത്. ഇന്ത്യയുമുണ്ട് റെക്കോഡ് പട്ടികയില്‍. ലിസ്റ്റ് നോക്കാം. ടി20യിലെ അഞ്ച് ഉയര്‍ന്ന് ടീം സ്‌കോറുകള്‍
![ടി20യിലെ അഞ്ച് ഉയര്‍ന്ന ടീം സ്‌കോറുകള്‍ നോക്കാം. ഇതില്‍ നാലും സംഭവിച്ചത് ഈ വര്‍ഷമാണ്. ഒന്നാം സ്ഥാനത്ത് സിംബാബ്‌വെയാണ്. 2024 ഒക്ടോബര്‍ 23ന് ഗാംബിയക്കെതിരെ നടന്ന മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സാണ് സിംബാബ്‌വെ നേടിയത് (Image Credits : Getty)](https://images.malayalamtv9.com/uploads/2024/12/sikandar-raza.jpg?w=1280)
1 / 5
![രണ്ടാം സ്ഥാനത്ത് നേപ്പാളാണ്. മംഗോളിയക്കെതിരെ നടന്ന മത്സരത്തില്‍ നേപ്പാള്‍ അടിച്ചുകൂട്ടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ്. 2023 സെപ്തംബര്‍ 27നാണ് ഈ മത്സരം നടന്നത് (Image Credits : Getty)](https://images.malayalamtv9.com/uploads/2024/12/nepal.jpg?w=1280)
2 / 5
![ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ഈ വര്‍ഷം ഒക്ടോബര്‍ 12ന് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് ഇന്ത്യ നേടി. 47 പന്തില്‍ 111 റണ്‍സ് നേടിയ സഞ്ജു സാംസണായിരുന്നു കളിയിലെ താരം (Image Credits : PTI)](https://images.malayalamtv9.com/uploads/2024/12/ind-vs-ban.jpg?w=1280)
3 / 5
![സിംബാബ്‌വെ നാലാം സ്ഥാനത്തുണ്ട്. സീഷെല്‍സിനെതിരെ നടന്ന മത്സരത്തില്‍ സിംബാബ്‌വെ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ്. 2024 ഒക്ടോബര്‍ 19നായിരുന്നു ഈ മത്സരം (Image Credits : Getty)](https://images.malayalamtv9.com/uploads/2024/12/zimbabwe-1.jpg?w=1280)
4 / 5
![ഇന്ത്യയാണ് അഞ്ചാം സ്ഥാനത്ത്. ഈ വര്‍ഷം നവംബര്‍ 15ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ നേടിയത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ്. സെഞ്ചുറി നേടിയ തിലക് വര്‍മയുടെയും (47 പന്തില്‍ 120), സഞ്ജു സാംസണിന്റെയും (56 പന്തില്‍ 109) പ്രകടനമാണ് കരുത്തായത് (Image Credits : PTI)](https://images.malayalamtv9.com/uploads/2024/12/sanju-tilak.jpg?w=1280)
5 / 5