IND vs WI: കാര്യവട്ടത്തെ ഗാലറികള്‍ നിറച്ച് ആരാധകര്‍; കേരളത്തിലേക്ക് കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ വരുന്നു?
Greenfield ODI Success: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഗാലറി നിറയുമെന്ന് മത്സരം തുടങ്ങുന്നതിന്റെ ഏതാനും ദിവസം മുമ്പ് തന്നെ വ്യക്തമായിരുന്നു. ബുക്കിങ് ആരംഭിച്ച് ഉടന്‍ തന്നെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായിരുന്നു പ്രധാന സൂചന. നിരവധി ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയതോടെ പഴയൊരു നാണക്കേടും കാര്യവട്ടം മായ്ച്ചുകളഞ്ഞു.

43,000-ത്തോളം ആരാധകരാണ് കാര്യവട്ടത്ത് നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കാണാനെത്തിയത്. ഏകദിന ക്രിക്കറ്റിന് ജനപ്രീതി കുറയുന്നുവെന്ന വിലാപം ഉയരുമ്പോഴാണ്, തിരുവനന്തപുരത്ത് നടന്ന മത്സരത്തിന് ഇത്രയും വലിയ ജനപ്രീതി ലഭിക്കുന്നത്. ഇത്രയും വലിയ ആരാധക പിന്തുണ എന്തായാലും ബിസിസിഐ ശ്രദ്ധിക്കുമെന്നുറപ്പ്. ഭാവിയില്‍ കേരളത്തിലേക്ക് കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ ബിസിസിഐ അനുവദിക്കാനാണ് സാധ്യത (Image Credit Source: Kerala Cricket Association Facebook).

കാര്യവട്ടത്ത് ഗാലറി നിറയുമെന്ന് മത്സരം തുടങ്ങുന്നതിന്റെ ഏതാനും ദിവസം മുമ്പ് തന്നെ വ്യക്തമായിരുന്നു. ബുക്കിങ് ആരംഭിച്ച് ഉടന്‍ തന്നെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായിരുന്നു പ്രധാന സൂചന. നിരവധി ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയതോടെ പഴയൊരു നാണക്കേടും കാര്യവട്ടം മായ്ച്ചുകളഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് ഇവിടെ നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തില്‍ താരങ്ങളെ വരവേറ്റത് ഒഴിഞ്ഞ ഗാലറിയായിരുന്നു.

എന്നാല്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാര്യവട്ടത്ത് വീണ്ടുമൊരു ഏകദിനം വന്നപ്പോള്‍ ആരാധകരുടെ ആവേശം വാനോളമുയര്‍ന്നു. കുടിവെള്ളമടക്കം കൃത്യമായി ഉറപ്പാക്കാന്‍ സംഘാടകര്‍ക്കായി. മത്സരം നടന്നത് ഞായറാഴ്ചയാണെന്നതും കൂടുതല്‍ പേര്‍ എത്താന്‍ കാരണമായി. വിരാട് കോലിയുടെയും, ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറികള്‍ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി.

എന്നാല്‍ ചെറിയ ചില സങ്കടങ്ങള്‍ മാത്രം ബാക്കിയായി. ടോസ് നേടിയ ഗില്‍ ബൗളിങാണ് തിരഞ്ഞെടുത്തത്. ഇന്ത്യ ആദ്യം ബാറ്റു ചെയ്തിരുന്നെങ്കില്‍ ബാറ്റിങ് വെടിക്കെട്ട് കാണാമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പക്ഷേ, ബൗളിങ് തിരഞ്ഞെടുത്തതോടെ ആ പ്രതീക്ഷ പൊലിഞ്ഞു.

അതുപോലെ മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ടീമിലില്ലാത്തതും നിരാശയായി. നിലവില്‍ ടി20യില്‍ മാത്രം കളിക്കുന്ന താരം ഏഷ്യന്‍ ഗെയിംസുമായി ബന്ധപ്പെട്ട് ജപ്പാനിലാണ്. എങ്കിലും ഇന്ത്യന്‍ ടീമിന്റെ എട്ട് വിക്കറ്റ് ജയം ആരാധകരുടെ മനംനിറച്ചു. ഇനി കാര്യവട്ടത്ത് എത്തുന്ന മറ്റൊരു അന്താരാഷ്ട്ര മത്സരത്തിനായി ദീര്‍ഘമായ കാത്തിരിപ്പ്.