Ahaana Krishna: ‘ഫോണിൽ വരെ ഉപ്പുവെള്ളം കയറി’; വർക്കല ബീച്ചിൽ അവധി ആഘോഷിച്ച് നടി അഹാനാ കൃഷ്ണ
Ahaana Krishna's Beach Outing at Varkala: 90-കളിൽ ജനിച്ച മറ്റേതെങ്കിലും കുട്ടികൾ ഇതുപോലെ ആഗ്രഹിച്ചിട്ടുണ്ടോ എന്നാണ് അഹാന പോസ്റ്റിനൊപ്പം പങ്കുവച്ച കുറിപ്പിൽ ചോദിക്കുന്നത്.പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

മലയാളികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് നടി അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം, വർക്കല ബീച്ചിൽ ഉല്ലസിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. കടലിൽ ചിരിച്ചും കളിച്ചും ഉല്ലസിക്കുന്ന അഹാനെയെയാണ് ചിത്രത്തിൽ കാണാൻ പറ്റുന്നത്.‘മുല്ലവള്ളിയും തേൻമാവും’ എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് അഹാന ചിത്രങ്ങളും വിഡിയോയും പങ്കുവച്ചത്. (Image Credits: Instagram)

ഇതിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ആ പാട്ടുമായി ബന്ധപ്പെട്ട രസകരമായ ഓർമയും അഹാന കുറിപ്പിൽ പറയുന്നുണ്ട്.ബീച്ചിലെ ഒരു രസകരമായ ദിവസം എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. തന്റെ കണ്ണിലും വായിലും ഉപ്പുവെള്ളം കയറിയെന്നും ഒരുപക്ഷേ ഫോണിലും ഉപ്പുവെള്ളം കയറിയിരിക്കണം.

കുറച്ചു ദിവസമായി അതിൽ നിന്ന് എന്തോ പുറത്തുവരുന്നുണ്ടെന്നാണ് താരം പറയുന്നത്.പോസ്റ്റിനൊപ്പമുള്ള പാട്ടിനെ കുറിച്ച് പറഞ്ഞ താരം കുട്ടിക്കാലത്ത് തനിക്ക് ഈ പാട്ട് വളരെ ഇഷ്ടമായിരുന്നുവെന്നും അന്ന് ഈ പാട്ട് കാണുമ്പോഴെല്ലാം അതിലെ കൊച്ചു പെൺകുട്ടിയായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.

90-കളിൽ ജനിച്ച മറ്റേതെങ്കിലും കുട്ടികൾ ഇതുപോലെ ആഗ്രഹിച്ചിട്ടുണ്ടോ എന്നാണ് അഹാന പോസ്റ്റിനൊപ്പം പങ്കുവച്ച കുറിപ്പിൽ ചോദിക്കുന്നത്.പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

നിരവധി പേരാണ് കമന്റുമായി എത്തിയത്. ‘ധുംതനക്കിടി’ ഗാനത്തിലെ പെൺകുട്ടിയായി അഭിനയിക്കാൻ തങ്ങൾക്കും ആഗ്രഹമുണ്ടായിരുന്നു എന്നാണ് കമന്റായി പലരും കുറിച്ചത്.