Ahaana Krishna Marriage Photos: അഹാന കൃഷ്ണയുടെ വിവാഹ ചിത്രങ്ങൾ കാണാം
അഹാനയുടെ ആരാധകർക്കിടയിൽ ആഴ്ചകളായി വിവാഹം വലിയൊരു ചർച്ചയായിരുന്നു. ഇരുവരും വിവാഹവിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് തന്നെ, ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. തൻ്റെ "തങ്കമാന പയ്യൻ" എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള അഹാനയുടെ പഴയൊരു ഇൻസ്റ്റാഗ്രാം പോസ്റ്റും ഇതിനിടയിൽ വലിയ ചർച്ചയായി,.

സിനിമാതാരം അഹാന കൃഷ്ണ വിവാഹിതയായി. ഛായാഗ്രാഹകൻ നിമിഷ് രവിയാണ് വരൻ. ഉറ്റ സുഹൃത്തും, കാമുകനും തൻ്റെ എല്ലാം എല്ലാമായ നിമിഷ് തൻ്റെ ഭർത്താവായതിൽ സന്തോഷം അഹാന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ അറിയിച്ചത്.

തിരുവനന്തപുരം കോവളത്തുവെച്ചായിരുന്നു ഇരുവരുടെയും വിവാഹാഘോഷങ്ങൾ നടന്നത്. നിമിഷിനോടുള്ള ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം ആഘോഷങ്ങളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ അഹാന പങ്കുവെച്ചു.

സെപ്റ്റംബർ 13-ന് ആരംഭിച്ച് വിവാഹവും അനുബന്ധ ചടങ്ങുകളും മൂന്ന് ദിവസങ്ങളിലായാണ് പ്ലാൻ ചെയ്തിരുന്നു. സെപ്റ്റംബർ 15-ന് വിവാഹ സൽക്കാരം നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിരുവനന്തപുരം ക്ലബ്ബിലെ സുബ്രഹ്മണ്യം ഹാളിലാണ് റിസപ്ഷൻ നടക്കുന്നത്.

വർഷങ്ങളായി ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം എല്ലാവർക്കും അറിയാമായിരുന്നെങ്കിലും, ആ സമയത്തൊന്നും അഹാനയും നിമിഷും തങ്ങളുടെ പ്രണയം പരസ്യമായി വ്യക്തമാക്കിയിരുന്നില്ല.

ആഴ്ചകളായി അഹാനയുടെ ആരാധകർക്കിടയിൽ ഈ വിവാഹം വലിയൊരു ചർച്ചാവിഷയമായിരുന്നു. ഇരുവരും വിവാഹവിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് തന്നെ, ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. തൻ്റെ "തങ്കമാന പയ്യൻ" എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള അഹാനയുടെ പഴയൊരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.