AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aishwarya Lekshmi : ‘എല്ലാ പരിധികളും കടന്നു, ആ റിസ്ക് ഏറ്റെടുക്കാൻ തയാറാണ്: കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി

Aishwarya Lekshmi Announces Break from Social Media: ഇത് കുറേ നാളുകളായി തന്റെ മനസ്സിൽ രൂപപ്പെട്ട ഒരു കാര്യമാണ്. ഇന്നത്തെ കാലത്ത് ‘ഗ്രാമി’ൽ ഇല്ലാത്തവരെ ആളുകൾ പതിയെ മറക്കും എന്നറിയാമെങ്കിലും ആ റിസ്ക് ഏറ്റെടുക്കാൻ താൻ തയാറാണെന്നാണ് താരം പറയുന്നത്.

Sarika KP
Sarika KP | Published: 13 Sep 2025 | 11:42 AM
ഏറെ ആരാധകരുള്ള താരമാണ് നടി ഐശ്വര്യ ലക്ഷ്മി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. സമൂഹ മാധ്യമങ്ങളിൽ നിന്നും പൂർണമായും വിട്ടുനിൽക്കുന്നുവെന്നാണ് നടി പറയുന്നത്. (Image Credits:Instagram)

1 / 5
ഒരു കലാകാരി എന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ  പ്രൊഫൈലുകൾ ഉണ്ടാക്കിയതെന്നും പക്ഷേ അതേ സംഗതി തന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയെന്നുമാണ് നടി പറയുന്നത്.ജോലി ചെയ്യുന്ന ഇൻഡസ്ട്രിയുടെ സ്വഭാവം അനുസരിച്ച്, കാലത്തിനനുസരിച്ച് മാറേണ്ടത് അത്യാവശ്യമാണെന്ന്  താൻ കരുതി.

2 / 5
 എന്നാൽ അതിന്റെ എല്ലാ പരിധികളും കടന്ന് തന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുന്നുവെന്നാണ് നടി പറയുന്നത്. ഇത് തന്റെ ജോലിയെയും ഗവേഷണത്തെയും പൂർണമായും വഴിതിരിച്ചുവിട്ടു. തന്റെ ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു, ഒപ്പം എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും സോഷ്യൽ മീഡിയ ഇല്ലാതാക്കിയെന്നാണ് ഐശ്വര്യ പറയുന്നത്.

3 / 5
  ഇത് കുറേ നാളുകളായി തന്റെ മനസ്സിൽ രൂപപ്പെട്ട ഒരു കാര്യമാണ്. ഇന്നത്തെ കാലത്ത് ‘ഗ്രാമി’ൽ ഇല്ലാത്തവരെ ആളുകൾ പതിയെ മറക്കും എന്നറിയാമെങ്കിലും ആ റിസ്ക് ഏറ്റെടുക്കാൻ താൻ തയാറാണെന്നാണ് താരം പറയുന്നത്.

4 / 5
ഇതിലൂടെ തനിക്ക് കൂടുതൽ അർഥവത്തായ ബന്ധങ്ങളും സിനിമയും ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നല്ല സിനിമകൾ ചെയ്യുകയാണെങ്കിൽ തനിക്ക് ഇനിയും പഴയതുപോലെ സ്നേഹം വാരിക്കോരി തരാൻ മറക്കരുതെന്നുമാണ് ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.

5 / 5