Amazon Great Indian Festival : ഐഫോൺ 13നും എസ്23 അൾട്രയ്ക്കും അമ്പരപ്പിക്കുന്ന ഡിസ്കൗണ്ട്; ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ഇനി ഒരാഴ്ച
Amazon Great Indian Festival Price Drop : വിവിധ ഫോണുകൾക്കുള്ള ഡിസ്കൗണ്ട് പുറത്തുവിട്ട് ആമസോൺ. ഈ മാസം 27ന് ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ലഭിക്കുന്ന ഡിസ്കൗണ്ടുകളാണ് ആമസോൺ പുറത്തുവിട്ടത്.

ഈ മാസം 27 മുതലാണ് പ്രമുഖ ഇ കൊമേഴ്സ് സേവനമായ ആമസോണിൻ്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുക. വിവിധ ഉത്പന്നങ്ങൾക്ക് തകർപ്പൻ ഡിസ്കൗണ്ടുകൾ സെയിലിൽ ഉണ്ടാവും. ഇപ്പോൾ ചില പ്രമുഖ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ഡിസ്കൗണ്ട് പുറത്തുവന്നിട്ടുണ്ട്. (Image Credits - NurPhoto/Getty Images)

ഐഫോൺ 13നാണ് ഏറ്റവും ആകർഷകമായ ഡിസ്കൗണ്ടുള്ളത്. ഈ മാസം ഐഫോൺ 16 സീരീസ് പുറത്തിറങ്ങിയതോടെ ഐഫോൺ 13ന് അമ്പരപ്പിക്കുന്ന വിലക്കുറവുണ്ട്. 37,999 രൂപയ്ക്കാണ് ഐഫോൺ 13 ബേസിക് മോഡൽ ലഭ്യമാവുക. ഐഫോൺ അപ്ഗ്രേഡിന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഡീലാണിത്. (Image Courtesy - Social Media)

സാംസങിൻ്റെ പ്രീമിയം ഫോണായ എസ്23 അൾട്രയ്ക്കുമുണ്ട് തകർപ്പൻ ഡിസ്കൗണ്ട്. എസ് പെന്നും ഗംഭീര ക്യാമറയും തുടങ്ങി ഒരു പ്രീമിയം ഫോണിൻ്റെ എല്ലാ ലക്ഷ്വറികളുമുള്ള എസ്23 69,999 രൂപയ്ക്ക് സ്വന്തമാക്കാം. 85,000 രൂപയ്ക്ക് മുകളിലാണ് നിലവിൽ ഈ ഫോണിൻ്റെ വില. (Image Courtesy - Samsung Facebook)

എസ് സീരീസിൽ പുതിയ മോഡലെത്തിയതോടെയാണ് പഴയ മോഡലിന് ഇത്ര വില കുറഞ്ഞത്. എസ് 24 സീരീസ് ഈ വർഷം പുറത്തിറങ്ങിയിരുന്നു. ഐഫോൺ 16 സീരീസിന് എതിരാളികളായാണ് സാംസങിൻ്റെ എസ്24 സീരീസ് പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ തൊട്ടുമുൻപത്തെ മോഡലിന് വിലകുറഞ്ഞു. (Image Courtesy - Samsung Facebook)

ഷവോമി 14, വൺ പ്ലസ് 12ആർ, ഐക്യൂ സെഡ്9, സാംസങ് എസ്24, ഹോണർ 200 5ജി, മോട്ടറോള റേസർ 50 അൾട്ര തുടങ്ങി വിവിധ ഫോണുകൾക്കും ശ്രദ്ധേയമായ ഓഫറുകളുണ്ട്. വിവിധ ബാങ്ക് കാർഡുകൾ ഉൾപ്പെടെയുള്ള ഓഫറുകളാണ് ഇത്. (Image Courtesy - Nikolas Kokovlis/NurPhoto via Getty Images)