Anurag Kashyap-Basil Joseph: ആ സൂപ്പര്‍ഹീറോ ചിത്രത്തിനുവേണ്ടി രണ്ടുവർഷം പാഴായെന്ന് ബേസിൽ പറഞ്ഞു’; വെളിപ്പെടുത്തലുമായി അനുരാഗ് കശ്യപ്
Anurag Kashyap about Basil Joseph: 'ശക്തിമാന്‍' എന്ന സൂപ്പര്‍ഹീറോ ചിത്രത്തിനുവേണ്ടി ബേസില്‍ ജോസഫ് ബോളിവുഡില്‍ രണ്ടുവര്‍ഷം പാഴാക്കിയെന്ന് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തലാണ് സിനിമ ലോകത്ത് ചർച്ചയാകുന്നത്.

ടൊവിനോ തോമസ് നായകനായി എത്തിയ സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളിയിലൂടെ ആഗോള തലത്തിൽ ശ്രദ്ധ നേടിയ താരമാണ് ബേസില്‍ ജോസഫ് . ഇതിനു പിന്നാലെ ബോളിവുഡിൽ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ബേസില്‍ ജോസഫ് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.(Image Credits:Instagram)

ശക്തിമാന്‍ സിനിമാ രൂപത്തില്‍ ഒരുങ്ങുകയാണെന്നും രണ്‍വീര്‍ സിംഗിനെ നായകനാക്കി ബേസിലാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും തുടങ്ങിയ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ബേസില്‍ ജോസഫിന്റെ ചില ഇന്‍സ്റ്റാ പോസ്റ്റുകളില്‍ രണ്‍വീര്‍ സിംഗ് കമന്റുകളുമായി എത്തിയതോടെ ഇത്തരം അഭ്യൂഹങ്ങൾ ബലപ്പെടുകയായിരുന്നു.

ഇപ്പോഴിതാ 'ശക്തിമാന്‍' എന്ന സൂപ്പര്‍ഹീറോ ചിത്രത്തിനുവേണ്ടി ബേസില്‍ ജോസഫ് ബോളിവുഡില്‍ രണ്ടുവര്‍ഷം പാഴാക്കിയെന്ന് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തലാണ് സിനിമ ലോകത്ത് ചർച്ചയാകുന്നത്.

ബേസിൽ തന്നെയാണ് തന്നോട് ഇക്കാര്യം തുറന്നുപറഞ്ഞതെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തല്‍. ബേസില്‍ ജോസഫിന്റെ അഭിനയ മികവിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യവും അദ്ദേഹം പങ്കുവെച്ചത്.

ഈ ഇന്‍ഡസ്ട്രിയില്‍ നിങ്ങള്‍ എങ്ങനെയാണ് പിടിച്ചുനിന്നതെന്ന് ബേസിൽ തന്നോട് ചോദിച്ചുവെന്നും തനിക്ക് തോന്നിയ അതേ കാര്യമാണ് ബേസിലും പറഞ്ഞതെന്നും താരം പറയുന്നു. തനിക്ക് പിടിച്ചുനിൽക്കാൻ കഴിയാത്തത് കൊണ്ടാണ് താൻ മാറിനിന്നതെന്നും താൻ ബേസിലിനോട് പറഞ്ഞുവെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.