Bananas For Diabetics: പ്രമേഹരോഗികൾ ഏത്തപ്പഴം കഴിക്കാമോ? ഏത് സമയത്ത് കഴിക്കുന്നതാണ് നല്ലത്
Bananas Safe For Diabetics: കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണത്തോടൊപ്പം ഏത്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. ഇടവേളകളിൽ മാത്രം കഴിക്കുക. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണത്തോടൊപ്പം ഇവ കഴിച്ചാൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചേക്കാം.

ദിവസം കൂടുംന്തോറും പ്രമേഹ രോഗികളുടെ എണ്ണവും കൂടിവരികയാണ്. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തിൻ്റെ കാര്യ ശ്രദ്ധ അത്യാവശ്യമാണ്. അടുത്തിടെയായി ഉയർന്നു വരുന്ന ചോദ്യമാണ് പ്രമേഹ രോഗികൾക്ക് ഏത്തപ്പഴം കഴിക്കാമോ എന്നുള്ളത്. കഴിമാങ്കിൽ തന്നെ ഏത് സമയത്താണ് നല്ലത്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമെന്താണെന്ന് വായിച്ചറിയാം. (Image Credits: Getty Images)

ഒരു ഇടത്തരം വലിപ്പമുള്ള ഏത്തപ്പഴത്തിൽ ഏകദേശം മൂന്ന് ഗ്രാം വരെ നാരുകൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇവയാകട്ടെ രക്തത്തിലേക്ക് പഞ്ചസാരയുടെ അളവ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നതിന് സഹായിക്കുന്ന പ്രധാന ഘടകമാണ്. കൂടാതെ വാഴപ്പഴത്തിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി6, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. (Image Credits: Getty Images)

പ്രമേഹരോഗികൾക്ക് വാഴപ്പഴം കഴിക്കുന്നതുകൊണ്ട് പ്രശ്നങ്ങളൊന്നുമില്ല. കാരണം വാഴപ്പഴത്തിൽ മിതമായ ഗ്ലൈസെമിക് സൂചിക (GI) ഉണ്ട്, അതായത് ഉയർന്ന GI അടങ്ങിയവ സാധാരണ ഭക്ഷണങ്ങളെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ സാവധാനത്തിൽ മാത്രമെ വർദ്ധിപ്പിക്കുകയുള്ളൂ. പക്ഷേ അമിതമാകാൻ പാടില്ല. കൂടാതെ കഴിക്കുന്ന സമയവും വളരെ പ്രധാനമാണ്. (Image Credits: Getty Images)

കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണത്തോടൊപ്പം ഏത്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. ഇടവേളകളിൽ മാത്രം കഴിക്കുക. രാവിലെയോ ഉച്ചകഴിഞ്ഞോ ഒരു വാഴപ്പഴം കഴിക്കുന്നത് ദിവസേനയുള്ള ഊർജ്ജത്തിന് വളരെ നല്ലതാണ്. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണത്തോടൊപ്പം ഇവ കഴിച്ചാൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചേക്കാം. (Image Credits: Getty Images)

അമിതമായി പഴുക്കാത്ത വാഴപ്പഴത്തിൽ അന്നജം അടങ്ങിയിട്ടുണ്ട്. 2024 ലെ ഒരു പഠനത്തിൽ ഈ അന്നജം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരിയായ രീതിയിൽ ഏത്തപ്പഴം കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് വളരെ സുരക്ഷിമാണ്. (Image Credits: Getty Images)