Arya-Sibin Marriage: മകളുടെ കൈപിടിച്ച് ആര്യ വിവാഹപന്തലിലേക്ക്; താലിചാർത്തി സിബിൻ, ചിത്രങ്ങൾ കാണാം
Arya Badai And Sibin Marriage Photos: താലി ചാർത്തുമ്പോൾ നിറഞ്ഞ ചിരിയോടെ ആര്യയ്ക്കും സിബിനുമരികിൽ നിൽക്കുന്ന ഖുഷിയെയും ചിത്രങ്ങളിൽ കാണാം. ഇക്കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. മകളുടെ കൈപിടിച്ച് വരുന്ന ആര്യയുടെ ചിത്രത്തിന് നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

നടിയും അവതാരകയുമായ ആര്യ ബാബു (ആര്യ ബഡായ്) വിവാഹിതയായി. ബിഗ് ബോസ് മത്സരാർത്ഥിയും കൊറിയോഗ്രഫറുമായ സിബിൻ ബെഞ്ചമിനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. (Image Credits: Instagram/ Arya badai)

സോഷ്യൽ മീഡിയയിലൂടെ വിവാഹ ചിത്രങ്ങൾ ആര്യ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. 'സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്'- എന്ന ക്യാപ്ഷനോട് കൂടിയാണ് ആര്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മകളുടെ കൈപിച്ച് വരുന്ന ആര്യയുടെ ചിത്രത്തിന് നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. (Image Credits: Instagram/ Arya badai)

താരങ്ങളടക്കം നിരവധി പേരാണ് ദമ്പതികൾക്ക് വിവാഹ ആശംസകളുമായി എത്തിയിരിക്കുന്നത്. പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അർച്ചന സുശീലൻ തുടങ്ങിയവരും ആശംസകൾ അറിയിച്ചു. മകൾ ഖുഷിയുടെ കൈ പിടിച്ചാണ് ആര്യ വിവാഹ വേദിയിലേക്ക് എത്തിയത്. (Image Credits: Instagram/ Arya badai)

താലി ചാർത്തുമ്പോൾ നിറഞ്ഞ ചിരിയോടെ ആര്യയ്ക്കും സിബിനുമരികിൽ നിൽക്കുന്ന ഖുഷിയെയും ചിത്രങ്ങളിൽ കാണാം. ഇക്കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. (Image Credits: Instagram/ Arya badai)

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിൻ. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ഖുഷി. ആദ്യ വിവാഹത്തിൽ സിബിനും ഒരു മകനുണ്ട്. (Image Credits: Instagram/ Arya badai)