AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ‘ഏത് ടീമിനും ഇന്ത്യയെ തോല്പിക്കാൻ പറ്റും’; അവകാശവാദവുമായി ബംഗ്ലാദേശ് പരിശീലകൻ

Bangladesh Coach About India Match: ഏത് ടീമിനും ഇന്ത്യയെ തോല്പിക്കാൻ കഴിയുമെന്ന് ബംഗ്ലാദേശ് പരിശീലകൻ ഫിൽ സിമ്മൺസ്. ഇന്ത്യ മുൻപ് എന്ത് ചെയ്തു എന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

abdul-basith
Abdul Basith | Published: 23 Sep 2025 20:04 PM
ഏത് ടീമിനും ഇന്ത്യയെ തോല്പിക്കാൻ കഴിയുമെന്ന അവകാശവാദവുമായി ബംഗ്ലാദേശ് പരിശീലകൻ ഫിൽ സിമ്മൺസ്. സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ബംഗ്ലാദേശ് പരിശീലകൻ്റെ അവകാശവാദം. (Image Credits- PTI)

1 / 5
"കളി ആ ദിവസമാണ് കളിക്കുക. ഇന്ത്യ മുൻപ് എന്ത് ചെയ്തു എന്നത് പ്രശ്നമല്ല. ബുധനാഴ്ചയാണ് അത് സംഭവിക്കുക. മൂന്നര മണിക്കൂറിൽ എന്ത് സംഭവിക്കും എന്നതിനനുസരിച്ചാണ് കാര്യങ്ങൾ. ഞങ്ങൾ ഏറ്റവും നന്നായി കളിക്കും. അതാണ് മത്സരങ്ങൾ വിജയിക്കാനുള്ള ഏറ്റവും നല്ല മാർഗം."- അദ്ദേഹം പറഞ്ഞു.

2 / 5
"എല്ലാ മത്സരവും, പ്രത്യേകിച്ച് ഇന്ത്യ ഉൾപ്പെടുന്ന മത്സരങ്ങൾക്ക് ആവേശമുണ്ട്. കാരണം, അവർ ലോകത്തിലെ ഒന്നാം നമ്പർ ടീമാണ്. തീർച്ചയായും ആവേശമുണ്ടാവണം. ഞങ്ങൾ അത് ആസ്വദിക്കാൻ പോവുകയാണ്. ഞങ്ങൾ ആ നിമിഷങ്ങളും മത്സരവും ആസ്വദിക്കും."- സിമ്മൺസ് തുടർന്നു.

3 / 5
ഏഷ്യാ കപ്പിൽ മികച്ച പ്രകടനങ്ങളാണ് ബംഗ്ലാദേശ് നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ അഫ്ഗാനിസ്ഥാനെയും ഹോങ്കോങിനെയും കീഴടക്കിയ അവർ ബംഗ്ലാദേശിനെതിരെ മാത്രമാണ് പരാജയപ്പെട്ടത്. എന്നാൽ, സൂപ്പർ ഫോറിൽ ഈ പരാജയത്തിന് പ്രതികാരം വീട്ടാൻ ബംഗ്ലാദേശിന് സാധിച്ചിരുന്നു.

4 / 5
ഈ മാസം 24നാണ് ഇന്ത്യ - ബംഗ്ലാദേശ് പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്ക് മത്സരം ആരംഭിക്കും. തകർപ്പൻ ഫോമിലുള്ള ഇന്ത്യയെ വീഴ്ത്തുക ബംഗ്ലാദേശിന് എളുപ്പമല്ല. എന്നാൽ, ലിറ്റൺ ദാസിന് കീഴിൽ യുവാക്കളുടെ സംഘം മികച്ച രീതിയിലാണ് കളിക്കുന്നത്.

5 / 5