10 സെക്കൻഡിന് 16 ലക്ഷം രൂപ!; ഏഷ്യാ കപ്പിൽ ഇന്ത്യ - പാകിസ്താൻ മത്സരത്തിലെ പരസ്യങ്ങളിൽ കൈപൊള്ളും | Asia Cup 2025 Huge Surge In Ad Rates For India vs Pakistan Match Across Television And Sonyliv OTT Platform Malayalam news - Malayalam Tv9

Asia Cup 2025: 10 സെക്കൻഡിന് 16 ലക്ഷം രൂപ!; ഏഷ്യാ കപ്പിൽ ഇന്ത്യ – പാകിസ്താൻ മത്സരത്തിലെ പരസ്യങ്ങളിൽ കൈപൊള്ളും

Published: 

18 Aug 2025 15:40 PM

Ad Rates For Ind vs Pak: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരത്തിൽ പരസ്യത്തിന് നൽകേണ്ട ഉയർന്ന വില. പട്ടിക പുറത്തുവന്നിട്ടുണ്ട്.

1 / 5ഏഷ്യാ കപ്പിലെ ഇന്ത്യ - പാകിസ്താൻ മത്സരത്തിൽ സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള പരസ്യത്തിന് നൽകേണ്ടത് ലക്ഷക്കണക്കിന് രൂപ. മത്സരത്തിനിടെ 10 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിന് നൽകേണ്ടത് 16 ലക്ഷം രൂപയാണ്. ലോകകപ്പ് മാറ്റിനിർത്തിയാൽ ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ പരസ്യ സ്ലോട്ട് ആണിത്. (Image Credits- PTI)

ഏഷ്യാ കപ്പിലെ ഇന്ത്യ - പാകിസ്താൻ മത്സരത്തിൽ സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള പരസ്യത്തിന് നൽകേണ്ടത് ലക്ഷക്കണക്കിന് രൂപ. മത്സരത്തിനിടെ 10 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിന് നൽകേണ്ടത് 16 ലക്ഷം രൂപയാണ്. ലോകകപ്പ് മാറ്റിനിർത്തിയാൽ ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ പരസ്യ സ്ലോട്ട് ആണിത്. (Image Credits- PTI)

2 / 5

അഡ്വെർടൈസേഴ്സുമായി ഏഷ്യാ കപ്പിൻ്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സോണി പിക്ചേഴ്സ് നെറ്റ്‌വർക്സ് ഇന്ത്യ പങ്കുവച്ച റേറ്റ് കാർഡിലാണ് ഈ തുക വെളിപ്പെടുത്തിയത്. മറ്റ് മത്സരങ്ങൾ പരിഗണിക്കുമ്പോൾ ഇന്ത്യയുടെ മത്സരങ്ങളിൽ പരസ്യച്ചിലവ് വളരെ കൂടുതലാണ്.

3 / 5

ടൂർണമെൻ്റിലാകെയുള്ള മത്സരങ്ങളിൽ സ്പോട്ട് ബൈ പാക്കേജുകൾക്ക് 10 സെക്കൻഡിന് നൽകേണ്ട തുകയാണ് 16 ലക്ഷം രൂപ. ഇന്ത്യയുടെ മത്സരങ്ങൾക്കാണ് പ്രീമിയം സ്പോൺസർഷിപ്പ് സ്ലോട്ടുകളുള്ളത്. ഇതിൽ കൂടുതലും ഇന്ത്യ - പാകിസ്താൻ മത്സരത്തിനായി മാറ്റിവച്ചിരിക്കുകയാണ്.

4 / 5

ടെലിവിഷനിൽ കോ പ്രസൻ്റിങ് സ്പോൺസർഷിപ്പുകൾക്ക് 18 കോടി രൂപ നൽകണം. അസോസിയേറ്റ് സ്പോൺസർഷിപ്പുകളുടെ വില 13 കോടി രൂപ. ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലായാണ് കൂടുതൽ പരസ്യങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യ പാക് മത്സരത്തിൽ 100 ശതമാനം തുക വർധനയുണ്ട്.

5 / 5

സോണിലിവിൽ കോ പ്രസൻ്റിങ്, ഹൈലൈറ്റ്സ് പാർട്ണർഷിപ്പുകൾക്ക് 30 കോടി രൂപ വീതമാണ് നൽകേണ്ടത്. മൂന്നിലൊന്ന് തുകയും ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾക്കാണ് മാറ്റിവച്ചിരിക്കുന്നത്. സെപ്തംബർ 14ന് ദുബായിലാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരം നടക്കുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും