സൂര്യകുമാർ യാദവിൻ്റെ പഹൽഗാം പരാമർശത്തിന് പിഴയിട്ട് ഐസിസി; ഇന്ത്യ അപ്പീൽ നൽകിയെന്ന് റിപ്പോർട്ട് | Asia Cup 2025 ICC Fines Suryakumar Yadav For Pahalgam Remarks India Appeal Against The Verdict Say Reports Malayalam news - Malayalam Tv9

Asia Cup 2025: സൂര്യകുമാർ യാദവിൻ്റെ പഹൽഗാം പരാമർശത്തിന് പിഴയിട്ട് ഐസിസി; ഇന്ത്യ അപ്പീൽ നൽകിയെന്ന് റിപ്പോർട്ട്

Published: 

27 Sep 2025 09:09 AM

Suryakumar Yadav Fined: സൂര്യകുമാർ യാദവിന് പിഴവിധിച്ച് ഐസിസി. ഏഷ്യാ കപ്പിനിടെ നടത്തിയ പഹൽഗാം പരാമർശത്തിലാണ് ഐസിസിയുടെ നടപടി.

1 / 5സൂര്യകുമാർ യാദവിൻ്റെ പഹൽഗാം പരാമർശത്തിന് പിഴയിട്ട് ഐസിസി. ഐസിസിയുടെ നടപടിക്കെതിരെ ഇന്ത്യ അപ്പീൽ നൽകിയെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരായ വിജയത്തിന് ശേഷമാണ് സൂര്യകുമാർ യാദവ് പഹൽഗാം പരാമർശം നടത്തിയത്. (Image Credits- PTI)

സൂര്യകുമാർ യാദവിൻ്റെ പഹൽഗാം പരാമർശത്തിന് പിഴയിട്ട് ഐസിസി. ഐസിസിയുടെ നടപടിക്കെതിരെ ഇന്ത്യ അപ്പീൽ നൽകിയെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരായ വിജയത്തിന് ശേഷമാണ് സൂര്യകുമാർ യാദവ് പഹൽഗാം പരാമർശം നടത്തിയത്. (Image Credits- PTI)

2 / 5

പാകിസ്താൻ്റെ പരാതിക്ക് പിന്നാലെയാണ് സൂര്യകുമാർ യാദവിനെതിരെ നടപടിയെടുത്തത്. ഐസിസി മാച്ച് റഫറി റിച്ചി റിച്ചാർഡ്സൺ ആണ് ഹിയറിങിന് ശേഷം അന്തിമതീരുമാനം എടുത്തത്. ഇതിനിടെയാണ് ഐസിസിയുടെ നടപടിക്കെതിരെ ഇന്ത്യ അപ്പീൽ നൽകിയതായുള്ള വാർത്തകൾ.

3 / 5

ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിലെ മോശം പെരുമാറ്റത്തിന് പാകിസ്താൻ പേസർ ഹാരിസ് റൗഫിനെതിരെ നടപടിയെടുത്തിരുന്നു. മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴ വിധിച്ചത്. സഹതാരം സഹിബ്സാദ ഫർഹാന് ഐസിസി വാക്കാലുള്ള മുന്നറിയിപ്പും നൽകി.

4 / 5

ഇന്ത്യയും പാകിസ്താനും തമ്മിൽ രണ്ട് തവണ ഏഷ്യാ കപ്പിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടിലും ഇന്ത്യയാണ് വിജയിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച ഇന്ത്യ സൂപ്പർ ഫോറിൽ ആറ് വിക്കറ്റിൻ്റെ ജയം സ്വന്തമാക്കി. ഈ മാസം 28ന് നടക്കുന്ന ഫൈനൽ മത്സരത്തിലും ഇന്ത്യ പാകിസ്താനെ നേരിടും.

5 / 5

ഏഷ്യാ കപ്പിൻ്റെ 41 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും ഫൈനലിൽ ഏറ്റുമുട്ടുന്നത്. നിലവിലെ ജേതാക്കളായ ശ്രീലങ്കയ്ക്കെതിരെ സൂപ്പർ ഓവറിൽ ത്രസിപ്പിക്കുന്ന ജയം നേടിയ ഇന്ത്യ ടൂർണമെൻ്റിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും