AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ഏഷ്യാ കപ്പ് നഖ്‌വിയുടെ കയ്യില്‍ നിന്ന് വേണ്ട, ഇന്ത്യന്‍ ടീം കടുത്ത തീരുമാനങ്ങളിലേക്ക്‌

Asia cup 2025 India vs Pakistan controversy: ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പാക് ടീം ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്നാണ് ഭീഷണി

jayadevan-am
Jayadevan AM | Updated On: 16 Sep 2025 10:19 AM
ഏഷ്യാ കപ്പില്‍ ചാമ്പ്യമാരായാല്‍, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്‌വിയുടെ കയ്യില്‍ നിന്ന് ഇന്ത്യ ട്രോഫി സ്വീകരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. നഖ്‌വിയുമായി വേദി പങ്കിടില്ലെന്ന് ഇന്ത്യന്‍ ടീം തീരുമാനിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 28നാണ് ഫൈനല്‍ (Image Credits: PTI)

1 / 5
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) ചെയര്‍മാന്‍ കൂടിയാണ് നഖ്‌വി. ഏഷ്യാ കപ്പ് ജേതാക്കള്‍ക്ക് എസിസി പ്രസിഡന്റ് എന്ന നിലയില്‍ നഖ്‌വി ട്രോഫി കൈമാറാനാണ് സാധ്യത. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, ഇന്ത്യ ജേതാക്കളായാല്‍ നഖ്‌വിയുടെ കയ്യില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ല (Image Credits: PTI)

2 / 5
വാര്‍ത്താ ഏജന്‍സിയായ പിടിഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പാക് ടീം ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്നാണ് ഭീഷണി (Image Credits: PTI)

3 / 5
ഏഷ്യാ കപ്പിലെ മാച്ച് റഫറി സ്ഥാനത്തുനിന്ന് പൈക്രോഫ്റ്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പിസിബി ഐസിസിക്ക് പരാതി നല്‍കിയിരുന്നു. ഇന്ത്യ-പാക് മത്സരത്തിന്റെ ടോസ് സമയത്ത് ഹസ്തദാനം ചെയ്യരുതെന്ന് പൈക്രോഫ്റ്റ് ക്യാപ്റ്റന്‍മാരോട് ആവശ്യപ്പെട്ടെന്നാണ് പിസിബിയുടെ ആരോപണം (Image Credits: PTI)

4 / 5
പാകിസ്ഥാന് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ടീം തയ്യാറായിരുന്നില്ല. ടോസ് സമയത്തും, മത്സരശേഷവും ഇന്ത്യന്‍ ടീം പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയില്ല. പാക് താരങ്ങള്‍ നോക്കിനില്‍ക്കെ ഡ്രസിങ് റൂമിന്റെ വാതിലുകള്‍ അടയ്ക്കുകയും ചെയ്തു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളുടെയും ബന്ധം വഷളായിരുന്നു. പഹല്‍ഗാം ആക്രമണം ഓര്‍മിപ്പിച്ചാണ് ഇന്ത്യന്‍ ടീം കടുത്ത നടപടികളിലേക്ക് കടന്നത് (Image Credits: PTI)

5 / 5