ഐസിസിയുടെ നടപടി താങ്ങാൻ വയ്യ; ഏഷ്യാ കപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി പാകിസ്താൻ | Asia Cup 2025 Pakistan Backs Off From Withdrawing From The Tournament Fearing Potential ICC Sanctions Malayalam news - Malayalam Tv9

Asia Cup 2025: ഐസിസിയുടെ നടപടി താങ്ങാൻ വയ്യ; ഏഷ്യാ കപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി പാകിസ്താൻ

Published: 

16 Sep 2025 | 06:06 PM

Pakistan In Asia Cup: ഏഷ്യാ കപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി പാകിസ്താൻ. ഐസിസിയുടെ നടപടി താങ്ങാൻ കഴിയാത്തതിനാലാണ് തീരുമാനം.

1 / 5
ഐസിസിയുടെ നടപടി താങ്ങാൻ കഴിയാത്തതിനാൽ ഏഷ്യാ കപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി പാകിസ്താൻ. ഹസ്തദാന വിവാദവുമായി ബന്ധപ്പെട്ട് പിസിബി ഏഷ്യാ കപ്പ് ബഹിഷ്കരിക്കാൻ ആലോചിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിലാണ് ഇപ്പോൾ പുതിയ അപ്ഡേറ്റ്. (Image Credits- PTI)

2 / 5
ഇന്ത്യക്കെതിരായ മത്സരത്തിലെ റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കിൽ ഏഷ്യാ കപ്പ് ബഹിഷ്കരിക്കുമെന്നായിരുന്നു പാകിസ്താൻ്റെ ഭീഷണി. ക്രിക്കറ്റിൻ്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തി പൈക്രോഫ്റ്റിൽ നിന്നുണ്ടായെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും പിസിബി ആവശ്യപ്പെട്ടു.

3 / 5
ടോസിൻ്റെ സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഹസ്തദാനം നൽകരുതെന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘയോട് പൈക്രോഫ്റ്റ് ആവശ്യപ്പെട്ടു എന്നായിരുന്നു പിസിബിയുടെ ആരോപണം. ഈ ആരോപണം നേരത്തെ തന്നെ ഐസിസി തള്ളിയിരുന്നു.

4 / 5
ഇതോടെയാണ് പാകിസ്താൻ ഏഷ്യാ കപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കിയത്. എന്നാൽ, ഐസിസി നടപടി താങ്ങാനാവില്ലെന്ന കണക്കുകൂട്ടലിനെ തുടർന്ന് ബഹിഷ്കരണത്തിൽ നിന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പിന്മാറിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

5 / 5
ഏഷ്യാ കപ്പിൽ പാകിസ്താനെ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 128 റൺസിൻ്റെ വിജലയക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇത് 4.1 ഓവർ ബാക്കിനിർത്തി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. കുൽദീപ് യാദവായിരുന്നു കളിയിലെ താരം.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ