Shubman Gill: മൂന്ന് മത്സരങ്ങളില്‍ നിന്ന് 35 റണ്‍സ്, അമ്പേ പരാജയമായി ശുഭ്മാന്‍ ഗില്‍
Shubman Gill’s Asia Cup struggles: ഗില്ലിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സൂപ്പര്‍ ഫോര്‍ മത്സരങ്ങളില്‍ താരത്തെ മാറ്റനിര്‍ത്തണമെനന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്

ഏഷ്യാ കപ്പില്‍ മോശം ഫോം തുടര്‍ന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഒമാനെതിരായ മത്സരത്തില്‍ എട്ട് പന്തില്‍ അഞ്ച് റണ്‍സിനാണ് ഗില്‍ പുറത്തായത്. ഫൈസല്‍ ഷായുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു (Image Credits: PTI)

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഏഴ് പന്തില്‍ 10 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്. സയിം അയൂബിന്റെ പന്തില്‍ മുഹമ്മദ് ഹാരിസ് സ്റ്റമ്പ് ഔട്ട് ചെയ്യുകയായിരുന്നു. യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ പുറത്താകാതെ ഒമ്പത് പന്തില്‍ 20 റണ്‍സെടുത്തു. പക്ഷേ, ആ മത്സരത്തില്‍ 58 റണ്‍സ് മാത്രമായിരുന്നു വിജയലക്ഷ്യം (Image Credits: PTI)

നിര്‍ണായക ഘട്ടങ്ങളില്‍ മോശം പ്രകടനമാണ് ഗില്‍ പുറത്തെടുക്കുന്നത്. ഏഷ്യാ കപ്പിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 35 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് നേടാനായത്. ആവറേജ് 17.50. സ്‌ട്രൈക്ക് റേറ്റ് 145.83 (Image Credits: PTI)

സൂപ്പര്‍ ഫോറിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ഗില്ലിന്റെ മോശം ഫോം തലവേദനയാവുകയാണ്. സഞ്ജു സാംസണിന്റെ ഓപ്പണിങ് പൊസിഷനില്‍ നിന്ന് മാറ്റിയും, യശ്വസി ജയ്‌സ്വാളിനെ ഒഴിവാക്കിയുമാണ് ഗില്ലിനെ ആ സ്ഥാനത്തേക്ക് എത്തിച്ചത്. എന്നാല്‍ ഗില്ലിനെക്കാളും നല്ലത് ജയ്‌സ്വാളും സഞ്ജുവുമാണെന്ന് ആരാധകര്‍ പറയുന്നു (Image Credits: PTI)

ഗില്ലിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സൂപ്പര്‍ ഫോര്‍ മത്സരങ്ങളില്‍ താരത്തെ മാറ്റനിര്‍ത്തണമെനന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാല്‍ അതിന് സാധ്യതയില്ല. വിന്നിങ് കോമ്പിനേഷനില്‍ അഴിച്ചുപണി നടത്താന്‍ ടീം മാനേജ്‌മെന്റ് മുതിരില്ല. മാത്രമല്ല, ഗില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് (Image Credits: PTI)