Asia Cup 2025: കാലാവസ്ഥ പണി തന്നു, ഏഷ്യാ കപ്പ് വൈകും; ഔദ്യോഗിക തീരുമാനം
Asia Cup 2025 Match time changed: സെപ്തംബര്‍ ഒമ്പത് മുതല്‍ 28 വരെ ദുബായിലും അബുദാബിയിലുമായി മത്സരങ്ങള്‍ നടക്കും. സെപ്തംബര്‍ 10നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ യുഎഇയാണ് ഇന്ത്യയുടെ എതിരാളി

യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന്റെ സമയം പരിഷ്‌കരിച്ചു. എല്ലാ മത്സരങ്ങളും നേരത്തെ നിശ്ചയിച്ചിരിക്കുനന്ന സമയത്തില്‍ നിന്ന് 30 മിനിറ്റ് താമസിച്ചാകും ആരംഭിക്കുന്നത്. കടുത്ത ചൂട് മൂലമാണ് ഈ പരിഷ്‌കരണം (Image Credits: PTI)

19 മത്സരങ്ങളില്‍ പതിനെട്ട് എണ്ണത്തിന്റെ സമയമാണ് മാറ്റിയത്. പ്രാദേശിക സമയം വൈകുന്നേരം 6.30നാകും മത്സരങ്ങള്‍ തുടങ്ങുന്നത്. അതായത് ഇന്ത്യന്‍ സമയം രാത്രി എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും (Image Credits: PTI)

എന്നാല്‍ സെപ്തംബര്‍ 15ലെ മത്സരത്തിന്റെ സമയത്തില്‍ മാറ്റമുണ്ട്. യുഎഇയും ഒമാനും തമ്മിലാണ് ഈ മത്സരം. പ്രാദേശിക സമയം വൈകുന്നേരം 4.30ന് ഈ മത്സരം നടക്കും. അതായത് ഇന്ത്യന്‍ സമയം വൈകുന്നേരം 5.30ന് ആരംഭിക്കും (Image Credits: PTI)

ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് നടക്കുന്നത്. സെപ്തംബര്‍ ഒമ്പത് മുതല്‍ 28 വരെ ദുബായിലും അബുദാബിയിലുമായി മത്സരങ്ങള്‍ നടക്കും. നേരത്തെ പ്രാദേശിക സമയം ആറിനാണ് (ഇന്ത്യന്‍ സമയം 7.30) നേരത്തെ മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത് (Image Credits: PTI)

സെപ്തംബര്‍ 10നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ യുഎഇയാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്‍, യുഎഇ, ഒമാന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ (Image Credits: PTI)