Yashasvi Jaiswal: വൈറ്റ് ബോളിലേക്കുള്ള വഴിയടഞ്ഞു? ടെസ്റ്റില്‍ ശ്രദ്ധിക്കാന്‍ ജയ്‌സ്വാളിന് നിര്‍ദ്ദേശം
Asia cup 2025 Indian team updates: അഭിഷേക് ശര്‍മയെയും, സഞ്ജു സാംസണിനെയും ഓപ്പണര്‍മാരാക്കാനാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. സമീപകാല ടി20 പരമ്പരകളിലെ ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്താന്‍ ബിസിസിഐക്ക് താല്‍പര്യമില്ല

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് യശ്വസി ജയ്‌സ്വാളിനെ തിരഞ്ഞെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ജയ്‌സ്വാളിനോട് റെഡ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിച്ചതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു (Image Credits: PTI)

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം ജയ്‌സ്വാള്‍ പുറത്തെടുത്തിരുന്നു. എന്നാല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ടോപ് ഓര്‍ഡറില്‍ വേക്കന്‍സി ഇല്ലാത്തതാണ് ജയ്‌സ്വാളിന് തിരിച്ചടിയായത് (Image Credits: PTI)

ഓപ്പണറായി മാത്രമാണ് ജയ്‌സ്വാള്‍ കളിക്കുന്നത്. എന്നാല്‍ ഏഷ്യാ കപ്പില്‍ അഭിഷേക് ശര്‍മയെയും, സഞ്ജു സാംസണിനെയും ഓപ്പണര്‍മാരാക്കാനാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. സമീപകാല ടി20 പരമ്പരകളിലെ ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്താന്‍ ബിസിസിഐക്ക് താല്‍പര്യമില്ല (Image Credits: PTI)

ജയ്‌സ്വാളിനൊപ്പം ശുഭ്മാന്‍ ഗില്ലും, ശ്രേയസ് അയ്യരും ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെട്ടേക്കില്ലെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഓഗസ്ത് 19ന് പ്രഖ്യാപിക്കും (Image Credits: PTI)

സെപ്റ്റംബർ 9 മുതൽ 28 വരെ ദുബായിലും അബുദാബിയിലുമായി ഏഷ്യാ കപ്പ് നടക്കും. ദുബായില്‍ സെപ്തംബര്‍ 10ന് യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം (Image Credits: PTI)