ഡിസംബർ 5 വരെ 3 രാശികൾ ജാഗ്രത പാലിക്കുക! ചിങ്ങം രാശിയിൽ കേതുവും ചൊവ്വയും സംയോജിക്കുന്നു | Astrological Predictions in malayalam Ketu and Mars Are Conjoining in chingam rashi 3 Zodiac Signs Should Exercise Caution Until December 5 Malayalam news - Malayalam Tv9

Astrology Predictions Malayalam: ഡിസംബർ 5 വരെ 3 രാശികൾ ജാഗ്രത പാലിക്കുക! ചിങ്ങം രാശിയിൽ കേതുവും ചൊവ്വയും സംയോജിക്കുന്നു

Published: 

18 Nov 2026 | 08:00 PM

Ketu and Mars Are Conjoining in chingam rashi:നവംബർ 12ന് ആണ് ഇത് ചിങ്ങത്തിലേക്ക് പ്രവേശിച്ചത് ചിങ്ങത്തിൽ പ്രവേശിക്കുമ്പോൾ നിഴൽ ഗ്രഹമായ കേതുവും ചിങ്ങത്തിൽ ഉണ്ടായിരുന്നു. അതിനാൽ ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം സമ്മർദ്ദം, സംഘർഷങ്ങൾ, ജോലിസ്ഥലത്ത് ബുദ്ധിമുട്ടകൾ എന്നിവയ്ക്ക് കാരണമാകും. ഈ ഗ്രഹസംയോജനത്തിന്റെ സ്വാധീനം എല്ലാ രാശികളിലും കാണപ്പെടുന്നുണ്ടെങ്കിലും മൂന്നു രാശിയിലുള്ളവർക്ക് പ്രത്യേകം ശ്രദ്ധ വേണം. മാത്രമല്ല ഈ കേതുവിന്റെയും ചൊവ്വയുടെയും സംയോജനം......

1 / 5
ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായാണ് കണക്കാക്കുന്നത്. കൂടാതെ ചൊവ്വയെ ധൈര്യം, വീര്യം, ശക്തി, ആത്മവിശ്വാസം എന്നിവയുടെ ഘടകമായും പരിഗണിക്കുന്നു. മേടം, വൃശ്ചികം എന്നിവയുടെ അധിപനായ ചൊവ്വ നിലവിൽ ചിങ്ങം രാശിയിലാണ് സഞ്ചരിക്കുന്നത്. അതും നവംബർ 12ന്  ആണ് ഇത് ചിങ്ങത്തിലേക്ക് പ്രവേശിച്ചത് ചിങ്ങത്തിൽ പ്രവേശിക്കുമ്പോൾ നിഴൽ ഗ്രഹമായ കേതുവും ചിങ്ങത്തിൽ ഉണ്ടായിരുന്നു. അതിനാൽ ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
 ജ്യോതിഷ പ്രകാരം ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം സമ്മർദ്ദം, സംഘർഷങ്ങൾ, ജോലിസ്ഥലത്ത് ബുദ്ധിമുട്ടകൾ എന്നിവയ്ക്ക് കാരണമാകും. ഈ ഗ്രഹസംയോജനത്തിന്റെ സ്വാധീനം എല്ലാ രാശികളിലും കാണപ്പെടുന്നുണ്ടെങ്കിലും മൂന്നു രാശിയിലുള്ളവർക്ക് പ്രത്യേകം ശ്രദ്ധ വേണം. മാത്രമല്ല ഈ കേതുവിന്റെയും ചൊവ്വയുടെയും സംയോജനം ഡിസംബർ 5 വരെയാണ് നീണ്ടുനിൽക്കുന്നത്. അതിനുശേഷം കേതു ചിങ്ങത്തിൽ നിന്നും കർക്കിടകം രാശിയിലേക്ക് പ്രവേശിക്കും. അത്തരത്തിൽ ചിങ്ങത്തിൽ കേതുവിന്റെയും ചൊവ്വയുടെയും സംയോഗം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.

3 / 5
ഇടവം: കേതുവും ചൊവ്വയും ഇടവം രാശിയുടെ നാലാം ഭാവത്തിലാണ് സംയോജിച്ചിരിക്കുന്നത്. ഇതുമൂലം ഈ രാശിക്കാർ കോപിഷ്ഠരും അക്ഷമരുമാകും. ഈ കാലയളവിൽ ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായും മേലുദ്യോഗസ്ഥരുമായും അനാവശ്യമായ വാദപ്രതിവാദങ്ങളിലോ വഴക്കുകളിലോ ഏർപ്പെടുന്നത് ഒഴിവാക്കുക. പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് ഈയൊരു കാലയളവിൽ കഴിഞ്ഞെന്നു വരില്ല. കുടുംബത്തിനുള്ളിലെ തെറ്റിദ്ധാരണകൾ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയേക്കാം. ഈ സമയത്ത് സംസാരിക്കുമ്പോൾ വാക്കുകളിൽ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക.പണത്തിന്റെ കാര്യങ്ങളിൽ നല്ല ജാഗ്രത പാലിക്കുക. അനാവശ്യമായി ആർക്കും പണം കൊടുക്കുന്നതും വാങ്ങിക്കുന്നതും ഈ കാലയളവിൽ ഒഴിവാക്കുന്നതാണ് നല്ലത്.

4 / 5
ചിങ്ങം : ചിങ്ങം രാശിയുടെ ഒന്നാം ഭാവത്തിലാണ് സംയോജിക്കുന്നത്. അതിനാൽ ഈ രാശിക്കാർ അവരുടെ പെരുമാറ്റം, സംസാരം, തീരുമാനങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. ചെറിയ കാര്യങ്ങൾ ബന്ധങ്ങളിൽ സമ്മർദ്ദം വർധിപ്പിക്കും. ജോലിയിലും ബിസിനസിലും വലിയ തീരുമാനങ്ങൾ തിടുക്കത്തിൽ എടുക്കുന്നത് ഒഴിവാക്കണം. നിക്ഷേപങ്ങൾ നടത്തുന്നു മുമ്പ് എല്ലാം ആലോചിച്ചിട്ട് പിന്നീട് തീരുമാനമെടുക്കണം. അനാവശ്യ ചെലവുകൾ ഒഴിവാക്കണം. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങൾ അവഗണിക്കുന്നതും ഒഴിവാക്കുക

5 / 5
വൃശ്ചികം: കേതുവും ചൊവ്വയും വൃശ്ചിക രാശിയുടെ പത്താം ഭാവത്തിലാണ് ചേർന്നിരിക്കുന്നത്. ഇത് ഈ രാശിക്കാരുടെ മനസ്സിൽ ആശയക്കുഴപ്പം വർദ്ധിപ്പിക്കും. ആരെയും അന്ധമായി വിശ്വസിക്കുന്നത് ഈ കാലയളവിൽ ഒഴിവാക്കണം. പുതിയ കരാറുകളിൽ രേഖകളിലൊപ്പിടുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം വായിക്കണം. ജോലി ചെയ്യുന്നവർ അവരുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. കുടുംബവുമായി ദാമ്പത്യ ജീവിതത്തിലും അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് ഈ സമയത്ത് ചെറിയ കാര്യങ്ങളെ വലിയ പ്രശ്നങ്ങൾ ആക്കി മാറ്റി അനാവശ്യ വാദപ്രതിവാദങ്ങൾ നടത്തുന്നത് ഒഴിവാക്കാനും ശ്രമിക്കുക.

Loading...
Unable to load recommendations.
Follow Us
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ