Aurus Senat Limousine: ബോംബ് പൊട്ടിയാലും കുലുങ്ങില്ല! ഇത് ഓറസ് സെനറ്റ്, റഷ്യൻ പ്രസിഡന്റിന്റെ ജീവന്റെ ജീവനായ കാർ | Aurus Senat, Putin's Super-Armored, Bomb-Proof Presidential Limousine, Know Safety and Luxury Features Inside Malayalam news - Malayalam Tv9

Aurus Senat Limousine: ബോംബ് പൊട്ടിയാലും കുലുങ്ങില്ല! ഇത് ഓറസ് സെനറ്റ്, റഷ്യൻ പ്രസിഡന്റിന്റെ ജീവന്റെ ജീവനായ കാർ

Published: 

15 Sep 2026 | 06:20 PM

Vladimir Putin's Aurus Senat Limousine Car : ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സുരക്ഷയുള്ള ഭരണാധികാരികളിൽ ഒരാളാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. വൻ സുരക്ഷയുള്ള നേതാക്കളൾ ഉപയോഗിക്കുന്ന വാഹനത്തിലും ഏറെ പ്രത്യേകതകൾ ഉണ്ടാകും. റഷ്യൻ പ്രസിഡന്റിന്റെ വാഹനത്തിലും ഇത്തരത്തിൽ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഉള്ളത്. ആ വാഹനം ഏതാണെന്നും പ്രത്യേകതകൾ നോക്കാം.

1 / 5
ഓറസ് സെനറ്റ് എന്ന ലിമോസിനാണ് റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം. റഷ്യയിലും വിദേശ സന്ദർശന സമയത്തും ഈ  ഔദ്യോ​ഗിക വാഹനത്തിലാണ് പുടിന്റെ സഞ്ചാരം. കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിൽ വച്ച് നടന്ന  ബ്രിക്സ് ഉച്ചകോടിയ്ക്ക് എത്തിയപ്പോഴും ഈ വാഹനമാണ് അദ്ദേഹം ഉപയോഗിച്ചത്. ( Image Credit Source Getty Images )

2 / 5
റഷ്യൻ വാഹന നിർമ്മാതാക്കളായ ഓറസ് മോട്ടോഴ്സ് ആണ്  പ്രസിഡന്റിന് വേണ്ടിയുള്ള ഔദ്യോഗിക വാഹനം നിർമ്മിക്കുന്നത്. ഓറസ് സെനറ്റ് എന്ന മോഡൽ 2018 ലാണ് രാജ്യാന്തര തലത്തിൽ കമ്പനി പുറത്തിറക്കുന്നത്. ഈ വാഹനത്തിൽ  പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് പുടിന് വേണ്ടിയുള്ള സ്പെഷ്യൽ കാർ ഒരുക്കിയിരിക്കുന്നത്.

3 / 5
ലിമോസിൻ മോഡലിൽ വരുന്ന ഈ വാഹനം  സുരക്ഷയ്ക്ക് ഒപ്പം തന്നെ ആഡംബരത്തിനും വലിയ പ്രാധാന്യമാണ് നൽകുന്നത്. ഒറ്റനോട്ടത്തിൽ റോൾസ് റോയ്സിനോട്‌ സാമ്യത തോന്നുന്ന രൂപ ശൈലിയാണ് വാഹനത്തിനുള്ളത്. 6.6 ലിറ്റർ വി 12 എന്ന വമ്പൻ എഞ്ചിൻ ആണ്  ഓറസ് സെനറ്റിന് കരുത്ത് നൽകുന്നത്.

4 / 5
പുട്ടിൻ ഉപയോഗിക്കുന്ന ഈ വാഹനത്തിന്  ഏഴു മീറ്ററോളം  ആണ് നീളം.  പ്രസിഡന്റിന്റെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഈ കാറിൽ ഉണ്ട്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും ബോംബ് സ്ഫോടനത്തെ വരെ അതിജീവിക്കാൻ കഴിയുന്ന വിധത്തിലുള്ള ബോഡി പാർട്ടുകളുമാണ് അതിൽ എടുത്ത് പറയേണ്ടത്.

5 / 5
എയർ പോയാലും സഞ്ചരിക്കാൻ കഴിയുന്ന ടയറുകൾ, ആയുധങ്ങൾ സൂക്ഷിക്കാനുള്ള പ്രത്യേക സൗകര്യം, ആവശ്യഘട്ടങ്ങളിൽ ഓക്സിജൻ  ഉറപ്പാക്കാനുള്ള ക്രമീകരണം, ഏതു പ്രതികൂല സാഹചര്യത്തിലും ആശയവിനിമയം നടത്താൻ കഴിയുന്ന കമ്മ്യൂണിക്കേഷൻ സിസ്റ്റവും വാഹനത്തിന്റെ പ്രത്യേകതകളിൽ ഉൾപ്പെടുന്നു.

Loading...
Unable to load recommendations.
Follow Us
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ഷാർജ ഷേക്ക് ഉണ്ടാക്കിയാലോ... 5 മിനിറ്റ് പോലും വേണ്ട!
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്