Matthew Wade Retirement: വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം മാത്യു വെയ്ഡ്; ഇനി പരിശീലക റോളിൽ
Australian Cricketer Matthew Wade: 13 വർഷത്തോളം നീണ്ടുനിന്ന കരിയറാണ് 36-കാരനായ മാത്യു വെയ്ഡ് അവസാനിപ്പിക്കുന്നത്. ഓസീസിനായി 36 ടെസ്റ്റുകളും 97 ഏകദിനങ്ങളും 92 ടി20 മത്സരങ്ങളിലും ക്രീസിലിറങ്ങിയിട്ടുണ്ട്.

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു വെയ്ഡ്. വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഓസ്ട്രേലിയൻ ടീമിന്റെ വിക്കറ്റ് കീപ്പിംഗ്, ഫീൽഡിംഗ് പരിശീലകനായി നിയമിച്ചു. (Image Credits: Cricket Australia)

വെയ്ഡിനെ പാകിസ്ഥാനെതിരെ നവംബറിൽ നടക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിന്റെ വിക്കറ്റ് കീപ്പിംഗ്, ഫീൽഡിംഗ് പരിശീലകൻ മുൻതാരം ആയിരിക്കും. (Image Credits: Cricket Australia)

2024 ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായ നടന്ന ട്വന്റി20 ലോകകപ്പ് കളിച്ച ഓസ്ട്രേലിയൻ ടീമിന്റെ ഭാഗമായിരുന്നു മാത്യു വെയ്ഡ്. മാർച്ചിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. (Image Credits: Cricket Australia)

13 വർഷത്തോളം നീണ്ടുനിന്ന കരിയറാണ് 36-കാരൻ അവസാനിപ്പിക്കുന്നത്. ഓസീസിനായി 36 ടെസ്റ്റുകളും 97 ഏകദിനങ്ങളും 92 ടി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ1613 റൺസ് നേടി. നാലു സെഞ്ച്വറികളും അഞ്ച് അർദ്ധസെഞ്ച്വറികളും ഉൾപ്പെടെയാണിത്. (Image Credits: Cricket Australia)

ഏകദിനത്തിൽ 1867 റൺസ് സ്വന്തമാക്കി. ഒരു സെഞ്ച്വറിയും 11 അർദ്ധസെഞ്ചറികളും അടങ്ങുന്നതാണ് വെയ്ഡിന്റെ അന്താരാഷ്ട്ര കരിയർ. ടി20യിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 1202 റൺസ് നേടി. (Image Credits: Cricket Australia)