ഉണർന്നാലുടൻ ഫോണിലേക്കാണോ കണ്ണുകൾ; ഈ ശീലങ്ങൾ പ്രായം കൂട്ടും | Avoiding These Morning Habits Can Help You Reverse Age, know all you need Malayalam news - Malayalam Tv9

Morning Habits: ഉണർന്നാലുടൻ ഫോണിലേക്കാണോ കണ്ണുകൾ; ഈ ശീലങ്ങൾ പ്രായം കൂട്ടും

Published: 

18 Dec 2025 08:08 AM

Unhealthy Morning Habits: ചില ശീലങ്ങൾ നമ്മൾ പോലും അറിയാതെ നമുക്ക് ദോഷകരമായി മാറുന്നു. അവ ആരോ​ഗ്യത്തെയും അതുപോലെ ചർമ്മത്തെയും ഒരുപോലെ ബാധിക്കുന്നു. അത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിന് പ്രായം കൂടുതൽ തോന്നിപ്പിക്കുന്ന ചില മോശം ശീലങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ.

1 / 5ഒരു ദിവസം എങ്ങനെ ആരംഭിക്കുന്ന എന്നത് വളരെ പ്രധാനമായ കാര്യമാണ്. ചില ശീലങ്ങൾ നമ്മൾ പോലും അറിയാതെ നമുക്ക് ദോഷകരമായി മാറുന്നു. അവ ആരോ​ഗ്യത്തെയും അതുപോലെ ചർമ്മത്തെയും ഒരുപോലെ ബാധിക്കുന്നു. അത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിന് പ്രായം കൂടുതൽ തോന്നിപ്പിക്കുന്ന ചില മോശം ശീലങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ. (Image Credits: Getty Images)

ഒരു ദിവസം എങ്ങനെ ആരംഭിക്കുന്ന എന്നത് വളരെ പ്രധാനമായ കാര്യമാണ്. ചില ശീലങ്ങൾ നമ്മൾ പോലും അറിയാതെ നമുക്ക് ദോഷകരമായി മാറുന്നു. അവ ആരോ​ഗ്യത്തെയും അതുപോലെ ചർമ്മത്തെയും ഒരുപോലെ ബാധിക്കുന്നു. അത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിന് പ്രായം കൂടുതൽ തോന്നിപ്പിക്കുന്ന ചില മോശം ശീലങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ. (Image Credits: Getty Images)

2 / 5

പ്രഭാതഭക്ഷണം കഴിക്കാതിരിക്കുക: തിരക്കേറിയ പ്രാഭാതങ്ങളിൽ ഭക്ഷണം ഒഴിവാക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് നിങ്ങളുടെ ശരീരത്തിന് സമ്മർദ്ദം ചെലുത്തുകയും, കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും, മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കാലക്രമേണ, ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെയും, ഊർജ്ജ നിലയെയും ചെറുപ്രായത്തിൽ തന്നെ പ്രായമുള്ളതായി തോന്നിപ്പിക്കുകയും ചെയ്യുന്നു.

3 / 5

ഫോൺ പരിശോധിക്കുക: ഉണർന്നാലുടൻ ഫോണിലേക്ക് നോക്കുന്നത് വളരെ മോശമായ ശീലങ്ങളിൽ ഒന്നാണ്. ഇത് തലച്ചോറിനെ സമ്മർദ്ദത്തിലാക്കുന്നു. കൂടാതെ ഉത്കണ്ഠ ഹോർമോണുകളിലെ മാറ്റം തുടങ്ങിയ ശാരീരികമായ മാറ്റങ്ങൾക്ക് കാരണമാകുന്നു. അതിലൂടെ കാലക്രമേണ നിങ്ങളെ വാർദ്ധക്യവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളിലേക്ക് തള്ളിവിടുന്നു.

4 / 5

കാപ്പി കുടിക്കുന്നത്: ഉറക്കമുണർന്ന ശേഷം ആദ്യം തന്നെ കാപ്പിയോ ചായയോ കുടിക്കുന്ന ശീലം ഇന്നത്തോടെ നിർത്തിക്കോളൂ. ഉരുമ്പോൾ നമ്മുടെ ശരീരം നിർജ്ജലീകരണം സംഭവിച്ച അവസ്ഥയിലാണ്. കാപ്പി കുടിക്കുന്നത് ഈ അവസ്ഥ വഷളാക്കുന്നു. ചർമ്മത്തിന്റെ ഇലാസ്തികത, ദഹനം, ഊർജ്ജ നില എന്നിവയെ ബാധിക്കുകയും ചെയ്യുന്നു. പകരം ഒരു ​ഗ്ലാസം വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടരുക.

5 / 5

സൂര്യപ്രകാശം ഒഴിവാക്കുക: രാവിലെ സൂര്യപ്രകാശം ഒഴിവാക്കുന്നതും വ്യായാമം ഒഴിവാക്കുന്നതും നിങ്ങളുടെ ശരീരത്തെ കുഴപ്പത്തിലാക്കുന്നു. ഇത് ഹോർമോണുകളെ തടസ്സപ്പെടുത്തുകയും അസ്ഥികളെ ദുർബലപ്പെടുത്തുകയും മാനസികാവസ്ഥയെയും പ്രതിരോധശേഷിയെയും ബാധിക്കുകയും ചെയ്യുന്നു. ഇവ നിങ്ങളുടെ ചർമ്മത്തിൽ പ്രായമാക്കുന്നതിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നു.

മുട്ടകഴിക്കുന്നവർക്ക് ഹൃദ്രോ​ഗം ഉണ്ടാകുമോ?
കോഫി ലവര്‍ ആണോ? റ്റിറാമിസു പരീക്ഷിച്ചാലോ
മുടി വളരാന്‍ തണ്ണിമത്തന്‍ കുരു; സത്യമാണോ ഇത്?
പുട്ട് കട്ടിയാകുന്നുണ്ടോ? മാവിൽ ഇതൊന്ന് ചേ‍ർത്താൽ മതി
തടി കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ട്രെയിൻ പാളത്തിലേക്കോടിച്ച് കേറ്റിയത് താർ, ഞെട്ടിയത് ജനം
പത്തി വിടർത്തി മൂർഖൻ, അവസാനം സംഭവിച്ചത്...
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ