Shamna kasim: ആ സമയത്ത് ആളുകൾ എന്നെ പന്നി എന്നു പോലും വിളിച്ചു; ഷംന കാസിം
Shamna kasim About body shaming:ഒരു സ്പെഷ്യൽ സോങ് ചെയ്യുമ്പോൾ പണ്ടുമുതലേ അതിനെ ഐറ്റം സോങ് എന്ന ടാഗ് ലൈനോടെയാണ് കേൾക്കുന്നത്. ഇതിനെ തന്നെ ഒരുകൂട്ടം ആളുകൾ പുകഴ്ത്തുമ്പോൾ ഒരു പറ്റം ആളുകൾ അതിനെ തന്റെ ബോഡിയുമായി താരതമ്യപ്പെടുത്തി വിമർശിക്കുകയാണെന്നും ഷംന പറയുന്നു. അതേസമയം സ്പെഷ്യൽ സോങ് ചെയ്യുമ്പോൾ പണ്ടുമുതലേ തനിക്ക് ടെൻഷൻ ഉണ്ടാക്കുന്ന കാര്യമാണ് എന്നും താരം പറയുന്നു. സാധാരണഗതിയിൽ ഡാൻസർ.............

താൻ നേരിട്ട് ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഷംന കാസിം. ഒരു സ്പെഷ്യൽ സോങ് ചെയ്യുമ്പോൾ പണ്ടുമുതലേ അതിനെ ഐറ്റം സോങ് എന്ന ടാഗ് ലൈനോടെയാണ് കേൾക്കുന്നത്. ഇതിനെ തന്നെ ഒരുകൂട്ടം ആളുകൾ പുകഴ്ത്തുമ്പോൾ ഒരു പറ്റം ആളുകൾ അതിനെ തന്റെ ബോഡിയുമായി താരതമ്യപ്പെടുത്തി വിമർശിക്കുകയാണെന്നും ഷംന പറയുന്നു. (IMAGE CREDIT SOURCE: SOCIAL MEDIA)

അതേസമയം സ്പെഷ്യൽ സോങ് ചെയ്യുമ്പോൾ പണ്ടുമുതലേ തനിക്ക് ടെൻഷൻ ഉണ്ടാക്കുന്ന കാര്യമാണ് എന്നും താരം പറയുന്നു. സാധാരണഗതിയിൽ ഡാൻസർ എന്ന് കേൾക്കുമ്പോൾ ആളുകളുടെ പ്രതീക്ഷ ആദ്യം വരുന്നത് ശരീരത്തിലേക്ക് ആണ്. ഫിറ്റായ ബോഡി ആയിരിക്കും അവർ പ്രതീക്ഷിക്കുന്നത്.

തന്റെ ശരീരം അതിൽ നിന്നും വ്യത്യസ്തമാണ്. എന്നാൽ ചില സമയങ്ങളിൽ തന്നെ ഞെട്ടിച്ചുകൊണ്ട് ആളുകൾ അത് ആസ്വദിക്കുകയും നന്നായിട്ടുണ്ട് എന്ന് പറയുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്.മാത്രമല്ല തന്റെ സ്വാഭാവിക ശരീരപ്രകൃതി വിട്ടു വണ്ണം കുറയ്ക്കാൻ തനിക്ക് ആഗ്രഹമില്ല.

എന്നും ഒരു കൂട്ടം ആളുകൾ തന്റെ തടിച്ച ശരീരപ്രകൃതിയെ കളിയാക്കാറുണ്ട് എന്ന് നടി പറയുന്നു.എന്നിരുന്നാലും തന്റെ ഗ്രേസ് വിട്ടിട്ടുള്ള ഒരു ബോഡി ഷേപ്പിലേക്ക് പോകാൻ തനിക്ക് താല്പര്യം ഇല്ല എന്നും ഷംനാ കാസിം. കുർച്ചി മടത്തപെട്ടി എന്നാൽ സോങ് ചെയ്ത് സമയത്ത് ആളുകൾ തന്നെ പന്നി എന്ന് പോലും കളിയാക്കി വിളിച്ചിട്ടുണ്ട്.

അവർ ആലോചിക്കേണ്ടത് ഒരു സ്ത്രീക്ക് കല്യാണം കഴിഞ്ഞ് കുട്ടികൾ ഉണ്ടായിക്കഴിഞ്ഞാൽ ശരീരപ്രകൃതിയിൽ മാറ്റങ്ങൾ ഉണ്ടാകും.എന്നാൽ നമുക്ക് ഒരു ഗ്രേസ് ഉണ്ടാകും അതാണ് എപ്പോഴും നിലനിർത്തേണ്ടത് പിന്നെ ഇപ്പോൾ കമന്റ് എന്ന് പറയുന്ന ആളുകൾക്ക് എന്നും പറയാനാകുന്ന ഒരിടമാണ് അത് തന്നെ ബാധിക്കുന്നില്ല എന്നും താൻ അതിനെ ശ്രദ്ധ നൽകാറില്ല എന്നും നടി പ്രതികരിച്ചു.മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.