Bacteria in Beards: ടോയ്ലറ്റിലേതിനേക്കാൾ ബാക്ടീരിയ താടിയിൽ? ഗവേഷകർ പറയുന്നതിങ്ങനെ
Why Beard Hygiene Matters: ഭക്ഷണ അവശിഷ്ടങ്ങളും എണ്ണകളും അടിഞ്ഞു കൂടും എന്നതിനാൽ താടിയിൽ ബാക്റ്റീരിയ വളർച്ചയ്ക്ക് സാധ്യത കൂടുതലാണ്.

ചിലരുടെ താടിയിൽ ടോയ്ലറ്റിനെക്കാൾ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് കണ്ടെത്തൽ. അതിനാൽ, താടി വൃത്തിയായി സൂക്ഷിക്കണമെന്നാണ് ലെസ്റ്റർ സർവകലാശാലയിലെ ക്ലിനിക്കൽ മൈക്രോബയോളജി വിഭാഗത്തിലെ സീനിയർ ലക്ചററായ പ്രിംറോസ് ഫ്രീസ്റ്റോൺ പറയുന്നത്. (Image Credits: Pexels)

പലപ്പോഴും ഭക്ഷണ അവശിഷ്ടങ്ങളും എണ്ണകളും അടിഞ്ഞുകൂടുന്ന താടി, സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. പ്രതലങ്ങളിലും മുഖത്തും ഇടയ്ക്കിടെ കൈകൾ കൊണ്ട് സ്പർശിക്കുന്നത് ബാക്റ്റീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. (Image Credits: Pexels)

വൃത്തിയാക്കാത്ത താടി ചിലപ്പോൾ അണുബാധയ്ക്ക് കാരണമാകും. ഭക്ഷണ അവശിഷ്ടങ്ങളും സ്രവങ്ങളും മറ്റും അടിഞ്ഞുകൂടുമ്പോൾ, അവ ചർമ്മത്തിൽ ഫംഗസ്, ബാക്ടീരിയ എന്നിവയ്ക്ക് കാരണമാകുന്നു. (Image Credits: Pexels)

അതിനാൽ, തന്നെ താടിയും മുഖവുമെല്ലാം ദിവസവും കഴുകി വൃത്തിയാക്കാൻ വിദഗ്ധർ നിർദേശിക്കുന്നു. ഇത് ചർമ്മത്തിലും താടിയിലും അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്യുന്നതിലൂടെ ബാക്റ്റീരിയയുടെ വളർച്ചയും തടയുന്നു. (Image Credits: Pexels)

രോമങ്ങൾ കൊഴിയുന്നത് കുറയ്ക്കാനായി താടി ട്രിം ചെയ്ത് സൂക്ഷിക്കാനും ചർമരോഗ വിദഗ്ധർ നിർദേശിക്കുന്നു. ദൈനംദിന ശുചിത്വവും ശരിയായ പരിചരണവും ഉണ്ടെങ്കിൽ താടിക്ക് അപകട സാധ്യത കുറവാണെന്നും വിദഗ്ധർ വ്യക്തമാക്കി. (Image Credits: Pexels)