Makeup Removing Tips: പണം കളഞ്ഞ് മേക്കപ്പ് റിമൂവർ വാങ്ങേണ്ട; വെളിച്ചെണ്ണ ഉപയോഗിച്ച് മേക്കപ്പ് അനായാസം മാറ്റാം
How To Remove Makeup Using Coconut Oil: വിലകൂടിയ കെമിക്കൽ മേക്കപ്പ് റിമൂവറുകൾ വാങ്ങി പണം കളയുന്നവരും ധാരാളമാണ്. എങ്കിൽ ഇനി മുതൽ അതിന്റെ ആവശ്യമില്ല. നമ്മുടെ അടുക്കളയിലുള്ള ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് എത്ര വാട്ടർപ്രൂഫ് മേക്കപ്പും ചർമ്മത്തിന് യാതൊരു കേടുപാടുകളും വരുത്താതെ മിനിറ്റുകൾക്കുള്ളിൽ നീക്കം ചെയ്യാനാകും. വെളിച്ചെണ്ണ ഉപയോഗിച്ച് എങ്ങനെ മേക്കപ്പ് കളയാമെന്നും, അത് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി അറിയാം.

മേക്കപ്പ് ഇട്ട് നന്നായി നടക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. കല്ല്യാണങ്ങൾക്കോ മറ്റ് ഫംഗഷനുകൾക്കോ പോയ ശേഷം ഇത് നീക്കം ചെയ്യാനാണ് പലരും ബുദ്ധിമുട്ടുന്നത്. ഇത് കാരണം മേക്കപ്പ് ഇടാത്തവരുമുണ്ട്. വിലകൂടിയ കെമിക്കൽ മേക്കപ്പ് റിമൂവറുകൾ വാങ്ങി പണം കളയുന്നവരും ധാരാളമാണ്. എങ്കിൽ ഇനി മുതൽ അതിന്റെ ആവശ്യമില്ല. നമ്മുടെ അടുക്കളയിലുള്ള ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് എത്ര വാട്ടർപ്രൂഫ് മേക്കപ്പും ചർമ്മത്തിന് യാതൊരു കേടുപാടുകളും വരുത്താതെ മിനിറ്റുകൾക്കുള്ളിൽ നീക്കം ചെയ്യാനാകും. വെളിച്ചെണ്ണ ഉപയോഗിച്ച് എങ്ങനെ മേക്കപ്പ് കളയാമെന്നും, അത് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി അറിയാം. (Image Credit Source: Getty Images)

കൈകളിൽ വെളിച്ചെണ്ണ എടുക്കുക: കൈകൾ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അല്പം വെളിച്ചെണ്ണയോ, ഉരുക്ക് വെളിച്ചെണ്ണയോ എക്സ്ട്രാ വേർജിൻ കോക്കനട്ട് ഓയിലോ ഉപയോഗിക്കുന്നതാണ് ഉചിതം. ഉള്ളംകയ്യിലെടുത്ത് ചൂടാക്കുക. ശേഷം വെളിച്ചെണ്ണ മുഖത്ത് പുരട്ടി വിരലുകൾ കൊണ്ട് വൃത്താകൃതിയിൽ പതുക്കെ മസ്സാജ് ചെയ്യുക. ഫൗണ്ടേഷൻ, കൺസീലർ, ലിപ്സ്റ്റിക് എന്നിവ എളുപ്പത്തിൽ ഇളകി വരുന്നത് കാണാം.

വാട്ടർപ്രൂഫ് മസ്കാരയും ഐലൈനറും കളയാൻ വെളിച്ചെണ്ണയിൽ മുക്കിയ കോട്ടൺ പാഡ് പതുക്കെ കൺപോളകളിൽ വെക്കുക. 10 സെക്കൻഡിന് ശേഷം മൃദുവായി തുടച്ചു മാറ്റാം. അമർത്തി തിരുമ്മരുത്. ഇളം ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ കോട്ടൺ തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മുഖത്തെ എണ്ണയും മേക്കപ്പും ഒപ്പിയെടുക്കുക.

ശേഷം നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ഇത് ചർമ്മത്തിലെ അധിക എണ്ണമയം പൂർണ്ണമായും നീക്കാൻ സഹായിക്കും. ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും വരൾച്ച തടയാനും വെളിച്ചെണ്ണ സഹായിക്കുന്നു. കൃത്രിമ സുഗന്ധദ്രവ്യങ്ങളോ ആൽക്കഹോളോ ഇല്ലാത്തതിനാൽ മറ്റ്് പാർശ്വഫലങ്ങളെ പേടിക്കേണ്ട.

വിലകൂടിയ ഉൽപ്പന്നങ്ങൾക്ക് പകരമായി വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന ചെലവുകുറഞ്ഞ മാർഗ്ഗമാണിത്. വെളിച്ചെണ്ണ കൊമഡോജെനിക് ആയതിനാൽ ചിലരിൽ ചർമ്മത്തിലെ സുഷിരങ്ങൾ അടയാനും കുരുക്കൾ വരാനും സാധ്യതയുണ്ട്. ഇത്തരം ചർമ്മക്കാർ ഉപയോഗത്തിന് ശേഷം നിർബന്ധമായും നല്ല ഫെയ്സ് വാഷ് ഉപയോഗിച്ച് ഡബിൾ ക്ലെൻസിംഗ് ചെയ്യേണ്ടതാണ്.