AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം: രണ്ടാനച്ഛൻ കുഞ്ഞിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മ

കുട്ടി ടെറസിൽ നിന്ന് വീണിട്ടാണ് മരിച്ചത് എന്നാണ് രണ്ടാനച്ഛൻ പോലീസിന് നൽകിയ വിവരം. എന്നാൽ ഇക്കാര്യം അമ്മ നിഷേധിക്കുന്നുമുണ്ട്. രണ്ടാനച്ഛനായ മഹേശ്വർ പോലീസിന്റെ കസ്റ്റഡിയിലാണ്. അതേസമയം, കുട്ടിയുടെ മരണകാരണം തലയിലെ ആന്തരിക രക്തസ്രാവം കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും രണ്ടാനച്ചൻ കുറ്റം സമ്മതിച്ചിട്ടില്ല..........

പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം: രണ്ടാനച്ഛൻ കുഞ്ഞിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 06 Nov 2026 | 04:15 PM

കൊച്ചി: പെരുമ്പാവൂരിൽ ആസാം സ്വദേശിയായ മൂന്ന് വയസ്സുകാരന്റെ മരണത്തിൽ രണ്ടാനച്ഛനെതിരെ അമ്മ. കുട്ടിയുടെ രണ്ടാനച്ഛനായ മഹേശ്വർ കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അമ്മ പോലീസിന് മൊഴി നൽകി. ഇയാൾ കുട്ടിയുടെ തല ഭിത്തിയിൽ ആഞ്ഞടിക്കാറുണ്ടായിരുന്നു എന്നാണ് അമ്മ നൽകുന്ന വിവരം. കുട്ടി ടെറസില്‍ നിന്ന് വീഴുന്നത് കണ്ടിട്ടില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ 2 കവിളുകളിലും രക്തം കല്ലിച്ച പാടുണ്ട്. മുറിവേറ്റ പാടുകൾ ശരീരത്തിൽ ഉണ്ട്.

ALSO READ:കൊച്ചിയിൽ നടി ഉൾപ്പെട്ട മർദ്ദനക്കേസിൽ ട്വിസ്റ്റ്! ഇരയായ ഡോക്ടർക്കെതിരെ പീഡനക്കേസ്; ഫോണിൽ നിരവധി അശ്ലീല ദൃശ്യങ്ങളും

മരണകാരണം തലയിലെ ആന്തരിക രക്തസ്രാവം….

അതേസമയം കുട്ടി ടെറസിൽ നിന്ന് വീണിട്ടാണ് മരിച്ചത് എന്നാണ് രണ്ടാനച്ഛൻ പോലീസിന് നൽകിയ വിവരം. എന്നാൽ ഇക്കാര്യം അമ്മ നിഷേധിക്കുന്നുമുണ്ട്. രണ്ടാനച്ഛനായ മഹേശ്വർ പോലീസിന്റെ കസ്റ്റഡിയിലാണ്. അതേസമയം, കുട്ടിയുടെ മരണകാരണം തലയിലെ ആന്തരിക രക്തസ്രാവം കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും രണ്ടാനച്ചൻ കുറ്റം സമ്മതിച്ചിട്ടില്ല.

ആ സമയം കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല…..

പെരുമ്പാവൂർ വല്ലത്തുള്ള ഒരു ക്വാർട്ടേഴ്സിൽ ആയിരുന്നു കുടുംബം താമസിച്ചിരുന്നത്.പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് മഹേശ്വര്‍. കഴിഞ്ഞദിവസം ഇയാൾ മൂന്നു വയസുള്ള കുഞ്ഞമായി ആശുപത്രിയിലേക്ക് പോകുന്നത് ചില ആളുകൾ കണ്ടിരുന്നു. ആ സമയം കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല. കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റു എന്നാണ് എല്ലാവരോടും പറഞ്ഞത്.കളമശേശ്ശരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. കുഞ്ഞിന്റെ മാതാവിനെയും ചേച്ചിയെയും പൊലീസ് ഇടപെട്ട് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.

ENGLISH SUMMARY

In Perumbavoor, a mother has accused her stepfather of causing the death of her three-year-old son, who was originally from Assam. The mother stated to the police that the stepfather, Maheshwar, used to beat the child regularly. According to her, he would forcefully slam the child’s head against a wall. She also told the police that she did not see the child fall from the terrace.

Follow Us