എയർ ലിഫ്റ്റ് ചെയ്തു, കോടനാട്ടെ കുട്ടിയാന വൻതാരയിലേക്ക്
വീണ് തോൾ ഭാഗത്തിന് ഗുരുതരമായി പരിക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സയ്ക്കായി എയർ ലിഫ്റ്റ് ചെയ്ത് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോയി. ജന്മനാ അസ്ഥിവൈകല്യം ഉണ്ടായിരുന്ന ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിൽ ആണ് കോടനാട് എത്തുന്നത്. എന്നാൽ കേരളത്തിൽ ആവശ്യത്തിന് ചികിത്സാ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റി ഈ ആനയ്ക്ക് ദയാവധം നിർദ്ദേശിച്ചു.
കൊച്ചി: വീണ് തോൾ ഭാഗത്തിന് ഗുരുതരമായി പരിക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സയ്ക്കായി എയർ ലിഫ്റ്റ് ചെയ്ത് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോയി. ജന്മനാ അസ്ഥിവൈകല്യം ഉണ്ടായിരുന്ന ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിൽ ആണ് കോടനാട് എത്തുന്നത്. എന്നാൽ കേരളത്തിൽ ആവശ്യത്തിന് ചികിത്സാ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റി ഈ ആനയ്ക്ക് ദയാവധം നിർദ്ദേശിച്ചു. പക്ഷേ പിന്നീട് വിദഗ്ധ ചികിത്സ ലഭിക്കുമെന്നതിനാൽ ആന കുട്ടിയെ വൻതാരയിലേക്ക് മാറ്റാൻ തീരുമാനം കൈക്കൊള്ളുകയായിരുന്നു. മായ എന്നാണ് ഈ ആനക്കുട്ടിയുടെ പേര്.
പ്രത്യേക വിമാനത്തിൽ എയർ ലിഫ്റ്റ്
കോടനാട് നിന്ന് കൊച്ചിയിൽ എത്തിച്ച ശേഷം എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. പ്രത്യേക വിമാനത്തിലാണ് ആന കുട്ടിയെ വൻതാരയിലേക്ക് എത്തിച്ചത്. കാട്ടാനക്കൂട്ടം ഉപേക്ഷിച്ച നിലയിൽ ജനിച്ചതിന്റെ പിറ്റേന്നാണ് ഈ ആന കുട്ടിയെ കോടനാട് സ്ഥിതിചെയ്യുന്ന വനം വകുപ്പിന്റെ അഭയാരണ്യത്തിൽ ലഭിക്കുന്നത്. ജനിച്ചപ്പോൾ തന്നെ ഉണ്ടായിരുന്ന ജനിതക രോഗങ്ങളും മറ്റും തരണം ചെയ്ത് അഭയാരണ്യത്തിലെ ഡോക്ടർമാരും പപ്പാന്മാരും പാലൂട്ടിയും പോഷക ആഹാരങ്ങൾ നൽകിയുമാണ് ആനക്കുട്ടിയെ പരിചരിച്ചത്.
വലതുതോളിന് പരിക്ക്
എന്നാൽ 2026 ജൂലൈ 2 ന് കളിക്കുന്നതിനിടയിൽ വഴുതിവീണ് മായയുടെ വലതുതോളിന് പരിക്കേൽക്കുകയായിരുന്നു. ഫിസിയോതെറാപ്പി, സ്പ്ലിന്റുകൾ, കാൽസ്യം-വിറ്റാമിൻ ഡി പോഷകങ്ങൾ എന്നിവ നൽകി ആനക്കുട്ടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ ശ്രമം തുടർന്നെങ്കിലും ഒക്ടോബർ അവസാനത്തോടെ ആരോഗ്യനില കൂടുതൽ വഷളായി. മായയ്ക്ക് സ്വയം എഴുന്നേറ്റു നിൽക്കാൻ കഴിയാതെ വരികയും ദ്രവരുപത്തിലുള്ള ഭക്ഷണം മാത്രം കഴിക്കാവുന്ന സ്ഥിതിയേക്ക് കാര്യങ്ങൾ എത്തുകുയും ചെയ്തു.
Aslo Read: വ്യാപക മഴയ്ക്ക് സാധ്യത; ഇന്നും നാളെയും മിക്ക ജില്ലകളിലും യെല്ലോ അലര്ട്ട്; ജാഗ്രത തുടരണം
ദയാവധത്തെ അതിജീവിക്കാൻ
പരിക്കേറ്റത്തിനെ തുടർന്ന് എഴുന്നേറ്റ് നിൽക്കാൻ കഴിയാതെ മാസങ്ങളോളം കിടപ്പിലായ ആനക്കുട്ടിയെ പരിചരിക്കുന്നതിൽ അഭയാരണ്യത്തിലുള്ള പരിമിതമായ ചികിത്സ സംവിധാനങ്ങൾ അപര്യാപ്തമായിരുന്നു. നേരത്തെ കേന്ദ്ര വനംവകുപ്പ് സഹമന്ത്രി പലതവണ കോടനാട് അഭയാരണ്യത്തിൽ എത്തി ആന കുട്ടിയെ സന്ദർശിക്കുകയും നിരീക്ഷിക്കുകയും ചെയ്യുകയുണ്ടായി. അഭയാരണ്യത്തിലുള്ള സംവിധാനങ്ങൾ വച്ച് ചികിത്സിക്കുന്നതിന് പരിമിതികൾ ഉള്ളതിനാൽ ദയാവധം മാത്രമാണ് ഏതാ പരിഹാരം എന്ന റിപ്പോർട്ട് കഴിഞ്ഞ ആഴ്ച വന്നിരുന്നു.
അവസാന പ്രതീക്ഷ വൻതാരയിൽ
അങ്ങനെ ദയാവധത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് വൻതാരയിലെ ചീഫ് വെറ്റിനറി ഡോക്ടറും മലയാളിയായ വെറ്റിനറി സർജനും കോടനാട് എത്തി ആനക്കുട്ടിയെ പരിശോധിക്കുന്നത്. തുടർന്ന് വൻതാര ആനക്കുട്ടിയെ ഏറ്റെടുത്ത് ചികിത്സ നൽകാമെന്ന് പറഞ്ഞ് മുൻപോട്ട് വരികയായിരുന്നു. ഹോർമോൺ തെറാപ്പി, ജീൻ തെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സ നൽകി ആറു മാസത്തെ പരിശ്രമം കൊണ്ട് ആനക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാം എന്നാണ് വൻതാരയിലെ ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. വൻതാര സ്വന്തം ചെലവിലാണ് പ്രത്യേക വിമാനം അടക്കം സജ്ജമാക്കി ആനക്കുട്ടി ഗുജറാത്തിലേക്ക് കൊണ്ടുപോയത്. ചികിത്സിച്ചു ഭേദമാകുന്ന പക്ഷം അന കുട്ടിയെ തിരികെ കോടനാട് എത്തിക്കും.
വീഡിയോ കാണാം
വെന്റിലേറ്റർ സൗകര്യത്തോടെയുള്ള എയർലിഫ്റ്റിംഗ്
വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ സംവിധാനങ്ങളും അടിയന്തര മരുന്നുകളുമായിട്ടാണ് വൻതാരയുടെ പ്രത്യേക എയർ ആംബുലൻസ് വിമാനം മായയെ കൊണ്ടുപോകാൻ എത്തിയത്. ഈ യാത്രയിലും വൻതാരയിലെ ചികിത്സ സമയത്തും മായയ്ക്ക് കൂട്ടായി കേരളത്തിലെ വെറ്ററിനറി ഓഫീസർ ഡോ. ബിനോയ് സി. ബാബുവും, അവളെ പരിചരിച്ചിരുന്ന പാപ്പാൻ നിഖിൽ ബാബുവും ഒപ്പമുണ്ടാകും. മായയുടെ ആരോഗ്യ സ്ഥിതി നിലവിൽ ഗുരുതരമായി തന്നെ തുടരുകയാണെന്നും എന്നാൽ സാധ്യമായ എല്ലാ മികച്ച ചികിത്സയും നൽകി അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പും തങ്ങളുമെന്ന് വൻതാരയിലെ വിദഗ്ധ സംഘം അറിയിക്കുന്നു.
English Summary
A baby elephant at the Kodanad Abhayaranyam, which sustained a severe shoulder injury following a fall, has been airlifted to Vantara in Gujarat for medical treatment. The calf, which had a congenital bone deformity, arrived at Kodanad last April. However, due to the lack of necessary medical facilities in Kerala, the Health Monitoring Committee recommended euthanasia for the animal.