AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Rain Alert: വ്യാപക മഴയ്ക്ക് സാധ്യത; ഇന്നും നാളെയും മിക്ക ജില്ലകളിലും യെല്ലോ അലര്‍ട്ട്; ജാഗ്രത തുടരണം

Heavy Rain Alert in Kerala Today (Nov 6): കേരളം ഉള്‍പ്പെടെയുള്ള വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌. നാളെ അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

Kerala Rain Alert: വ്യാപക മഴയ്ക്ക് സാധ്യത; ഇന്നും നാളെയും മിക്ക ജില്ലകളിലും യെല്ലോ അലര്‍ട്ട്; ജാഗ്രത തുടരണം
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 06 Nov 2026 | 02:49 PM

കേരളം ഉള്‍പ്പെടെയുള്ള വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് (നവംബര്‍ 6) മുതല്‍ 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നവംബർ 6 മുതൽ 8 വരെ കേരളം, മാഹി, ലക്ഷദ്വീപ്, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നവംബർ 9 മുതൽ 12 വരെ കേരളം, മാഹി, ലക്ഷദ്വീപ്, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലും; നവംബർ 6 മുതൽ 8 വരെ തീരദേശ കർണാടകയിലും; നവംബർ 6 മുതൽ 10 വരെ തെക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

കേരളത്തില്‍ നവംബര്‍ എട്ടു വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 30-40 കിലോമീറ്റർ വരെയാകാം. ചിലപ്പോള്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ആഞ്ഞുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

  • തിരുവനന്തപുരം
  • കൊല്ലം
  • പത്തനംതിട്ട
  • ആലപ്പുഴ
  • കോട്ടയം
  • എറണാകുളം
  • ഇടുക്കി
  • കോഴിക്കോട്
  • വയനാട്‌

എന്നീ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നവംബര്‍ എട്ടിന് ഇടുക്കി ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നിലവില്‍ നവംബര്‍ 10 വരെയുള്ള മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇതില്‍ നവംബര്‍ 9, 10 തീയതികളില്‍ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ടില്ല. എന്നാല്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: Kerala Weather Update: ഇടിമിന്നലോടെ മഴ വരുന്നു! സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ അറിയാം

യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ജാഗ്രത വേണം

നവംബര്‍ 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണം. മിന്നലിന്റെ ലക്ഷണം കാണുമ്പോള്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കണം. ഇത്തരം സമയങ്ങളില്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്. ഇടിമിന്നിലുള്ളപ്പോള്‍ മരച്ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ പാര്‍ക്ക് ചെയ്യാനും പാടില്ല. മിന്നലുള്ളപ്പോള്‍ പൈപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കാനോ, കുളിക്കാനോ ശ്രമിക്കരുത്.

English Summary

The India Meteorological Department (IMD) has forecasted rain across Kerala over the next five days. A yellow alert for heavy rain is active in nine districts today, November 6. The alert reduces to five districts tomorrow, November 7, including Thiruvananthapuram and Kottayam. Only Idukki district remains under a yellow alert on November 8.

Follow Us