AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Christmas parties: 1000, 199, 50 രൂപ മുതൽ ഫ്രീ എൻട്രി വരെ… ബെം​ഗളുരുവിലെ ക്രിസ്മസ് പാർട്ടി വിശേഷങ്ങളും പരിപാടികളും

Bengaluru Christmas Party Details and rate : കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ബെംഗളൂരുവിലെ പ്രധാന ക്രിസ്മസ് പരിപാടികൾ

Aswathy Balachandran
Aswathy Balachandran | Published: 25 Dec 2025 | 08:27 AM
2025 ഡിസംബർ 25-നെ വരവേൽക്കാൻ സിൽക്കൻ സിറ്റി ഒരുങ്ങിക്കഴിഞ്ഞു. വർണ്ണാഭമായ വിളക്കുകൾ, കരോൾ സംഗീതം, വൈവിധ്യമാർന്ന പാർട്ടികൾ എന്നിവയാൽ ബെംഗളൂരു നഗരം ഇന്ന് ഉന്മേഷഭരിതമാണ്. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ബെംഗളൂരുവിലെ പ്രധാന ക്രിസ്മസ് പരിപാടികൾ താഴെ പറയുന്നവയാണ്:

1 / 6
ബിഗ് ബോളിവുഡ് ക്രിസ്മസ് പാർട്ടി - ബോളിവുഡ് പാട്ടുകളുടെ താളത്തിനൊത്ത് നൃത്തം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഒരുക്കുന്ന ഗംഭീര വിരുന്ന്. ഡിജെ മ്യൂസിക്, ഫോം പാർട്ടി, ആകർഷകമായ അലങ്കാരങ്ങൾ എന്നിവ ഇതിന്റെ പ്രത്യേകതയാണ്.

2 / 6
1വിൻയാർഡ് ക്രിസ്മസ് മാർക്കറ്റ് - യൂറോപ്യൻ ശൈലിയിലുള്ള ഒരു അത്ഭുത ലോകമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മുന്തിരിത്തോട്ടങ്ങൾക്കിടയിൽ ക്രിസ്മസ് സമ്മാനങ്ങൾ, കരകൗശല വസ്തുക്കൾ, ചോക്ലേറ്റുകൾ എന്നിവയുടെ സ്റ്റാളുകൾ ഉണ്ടാകും. മൾഡ് വൈൻ, കേക്ക് മിക്സിംഗ്, സാന്താക്ലോസുമായുള്ള കൂടിക്കാഴ്ച, ഡോഗ് ഷോ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഡിസംബർ 25ന് രാവിലെ 10:00 മുതൽ റാഞ്ച്, ബിഗ് ബനിയൻ വിൻയാർഡിലാണ് പാർട്ടി നടക്കുക. പ്രവേശനം സൗജന്യമാണ്.

3 / 6
ഇമ്മേഴ്‌സീവ് ക്രിസ്മസ് എക്സ്പീരിയൻസ് - കണ്ണാടികളും എൽഇഡി വിളക്കുകളും കൊണ്ട് അലങ്കരിച്ച 360 ഡിഗ്രി ഇൻഫിനിറ്റി ഗിഫ്റ്റ് ബോക്സ് റൂം ആണ് ഇവിടുത്തെ പ്രത്യേകത. മനോഹരമായ ക്രിസ്മസ് മരങ്ങൾ, കരോൾ, ഷോപ്പിംഗ് എന്നിവയും ഇവിടെ ആസ്വദിക്കാം. ഡിസംബർ 25 മുതൽ ജനുവരി 4 വരെ ഓറിയോൺ മാൾ (Orion Mall), രാജാജിനഗർ എന്നിവിടങ്ങലിൽ നടക്കുന്ന പരിപാടിയ്ക്ക്  50 രൂപ മുതൽ ടിക്കറ്റ് ലഭിക്കും.

4 / 6
ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ബുഫെ - ഭക്ഷണപ്രേമികൾക്കായി 20-ലധികം വിഭവങ്ങൾ അടങ്ങിയ അൺലിമിറ്റഡ് ബുഫെ. ഹൈദരാബാദി ബിരിയാണി, റോസ്റ്റഡ് ടർക്കി, പാസ്ത, ഗ്രില്ലുകൾ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങൾ ഇവിടെ ലഭിക്കും. ഡിസംബർ 31 രാത്രി 9:00 മുതൽ എസ്സോട്ടോ റീക്രിയേഷൻ ഹബ്, വൈറ്റ്ഫീൽഡിൽ നടക്കുന്ന പാർട്ടി ടിക്കറ്റ് 199 രൂപ മുതലാണ്.

5 / 6
ഓപ്പൺ എയർ മൂവി നൈറ്റ് - മുന്തിരിത്തോട്ടത്തിലെ തുറസ്സായ സ്ഥലത്ത് നക്ഷത്രങ്ങൾക്കടിയിൽ ഇരുന്ന് സിനിമ കാണാൻ താൽപ്പര്യമുള്ളവർക്ക് ഇവിടേക്ക് പോകാം. ഹെഡ്‌ഫോൺ അധിഷ്ഠിത സിനിമാ പ്രദർശനം, ബോൺഫയർ, ഡിന്നർ എന്നിവ ഇതിന്റെ ഭാഗമാണ്. സിംഗനായകനഹള്ളിയിലെ റിക്കോ പാർക്കിൽ ഡിസംബർ 25 രാത്രി 7:00 മുതൽ നടക്കുന്ന പാർട്ടിയുടെ ടിക്കറ്റ് നിരക്ക് 1299 രൂപ മുതലാണ്.

6 / 6