AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Digestion Health: പപ്പായയോ കിവിയോ: ദഹനം മെച്ചപ്പെടുത്താൻ ഏതാണ് ശരിക്കും കഴിക്കേണ്ടത്?

Healthy Digestive Food: പപ്പായ, തണ്ണിമത്തൻ, വാഴപ്പഴം, കിവി തുടങ്ങിയ പഴങ്ങളാണ് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. കൂടാതെ ഭക്ഷണത്തിനുശേഷം വയറു വീർക്കുന്നതും ഇവ കഴിക്കുന്നതിലൂടെ തടയാനാകും. അങ്ങനെയെങ്കിൽ കിവിയോ പപ്പായയോ നിങ്ങളുടെ ദഹനപ്രശ്നങ്ങൾക്ക് കൂടുതൽ ​ഗുണകരമാകുന്നതെന്ന് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 24 Dec 2025 | 07:45 PM
ദഹനപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ ആശ്രയിക്കുന്നത് പഴങ്ങളെയാണ്. പപ്പായ, തണ്ണിമത്തൻ, വാഴപ്പഴം, കിവി തുടങ്ങിയ പഴങ്ങളാണ് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. കൂടാതെ ഭക്ഷണത്തിനുശേഷം വയറു വീർക്കുന്നതും ഇവ കഴിക്കുന്നതിലൂടെ തടയാനാകും. അങ്ങനെയെങ്കിൽ കിവിയോ പപ്പായയോ നിങ്ങളുടെ ദഹനപ്രശ്നങ്ങൾക്ക് കൂടുതൽ ​ഗുണകരമാകുന്നതെന്ന് നോക്കാം. (Image Credits: Getty Images)

1 / 5
രണ്ട് പഴങ്ങളിലും ദഹനത്തെ പിന്തുണയ്ക്കുന്ന പ്രകൃതിദത്ത എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. പക്ഷേ അവ അല്പം വ്യത്യസ്തമായ രീതിയിലാണ് ഓരോന്നിലും പ്രവർത്തിക്കുന്നത്. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീനുകളെ ഇല്ലാതാക്കാൻ സഹായിക്കുകയും  ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ ഭക്ഷണം കഴിച്ച ശേഷം പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്. (Image Credits: Getty Images)

2 / 5
വയറു വീർക്കൽ, മലബന്ധം, നേരിയ ദഹനക്കേട് എന്നിവ അനുഭവിക്കുന്ന ആളുകൾക്ക് പപ്പായ ധൈര്യമായി കഴിക്കാം. 157 ഗ്രാമുള്ള ഒരു ചെറിയ പപ്പായയിൽ 2.67 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനത്തെ പിന്തുണയ്ക്കുന്നു. എന്നാൽ ഒരിക്കലും ദഹനപ്രശ്നങ്ങളെ പൂർണമായും പപ്പായ അകറ്റി നിർത്തുമെന്ന് കരുതരുത്. (Image Credits: Getty Images)

3 / 5
2022 ലെ ഒരു ഗവേഷണ പ്രബന്ധം പ്രകാരം കിവിയിൽ ആക്ടിനിഡിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ കൂടുതൽ ഫലപ്രദമായി വിഘടിപ്പിക്കാൻ സഹായിക്കുന്ന ശക്തമായ സംയുക്തമാണ്. കിവി മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും മലബന്ധം അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു.  സ്ത്രീകൾക്ക് ഇത് പ്രത്യേകിച്ച് ഗുണം ചെയ്യും. നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച ഉറവിടമാണ് കിവി.(Image Credits: Getty Images)

4 / 5
അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ എല്ലാവർക്കും കിവി അനുയോജ്യമാകണമെന്നില്ല. അതിനാൽ ചെറിയ അളവിൽ ഇത് കഴിക്കാം. മലബന്ധമുള്ളവർക്ക് പപ്പായയും കിവിയും നല്ലതാണ്, കാരണം രണ്ട് പഴങ്ങളിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനം സു​ഗമമാക്കുന്നു. എന്നാൽ ദൈനദിന ഉപഭോ​ഗത്തിന് പപ്പായയാണ് ഏറ്റവും നല്ലത്. (Image Credits: Getty Images)

5 / 5