Namma Metro: നമ്മ മെട്രോ എട്ടാം ട്രെയിനും ട്രാക്കിലേക്ക്; ഫെബ്രുവരിയില്‍ യാത്ര തുടങ്ങും
RV Road Bommasandra Yellow Line 8th Train Update: നമ്മ മെട്രോയിലെ പുതിയ പിങ്ക് ലൈനും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും. പ്രോട്ടോടൈപ്പ് മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. കലേന അഗ്രഹാര മുതല്‍ നാഗവാര വരെയുള്ളതാണ് ഈ പാത.

ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈനിലേക്ക് കഴിഞ്ഞ ദിവസമാണ് എട്ടാമത്തെ ട്രെയിനെത്തിയത്. ആര്‍വി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന ലൈനാണ് യെല്ലോ. ഏഴ് ഡ്രൈവറില്ലാ ട്രെയിനുകള്‍ ഇതിനകം തന്നെ ഇവിടെ സര്‍വീസ് നടത്തുന്നുണ്ട്. എട്ടാമത്തെ ഡ്രൈവറില്ലാ ട്രെയിന്‍ കൂടി യാത്ര ആരംഭിക്കുന്നതോടെ കാത്തിരിപ്പ് സമയം ഇനിയും കുറയും. (Image Credits: Social Media)

പുതുതായി എത്തിയ ട്രെയിനിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. കാര്യക്ഷമതയും, സിഗ്നലിങ് ഉള്‍പ്പെടെയുള്ള പരിശോധനകളും പൂര്‍ത്തിയാക്കാന്‍ ഏകദേശം മൂന്നാഴ്ച വരെ സമയമെടുക്കും. രാത്രിയിലാണ് ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കുന്നത്. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ട്രെയിന്‍ യെല്ലോ ലൈന്‍ സര്‍വീസിലേക്ക് കമ്മീഷന്‍ ചെയ്യും.

ഏകദേശം 19.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് ആര്‍വി റോഡ്-ബൊമ്മസാന്ദ്ര. ഈ റൂട്ടിലെ യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ പുതിയ ട്രെയിനിന്റെ വരവ് വലിയ ആശ്വാസമാകും. ഫെബ്രുവരി പകുതിയോടെ എട്ടാമത്തെ ട്രെയിനിന്റെ സര്‍വീസ് ആരംഭിക്കാനാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, നമ്മ മെട്രോയിലെ പുതിയ പിങ്ക് ലൈനും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും. പ്രോട്ടോടൈപ്പ് മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. കലേന അഗ്രഹാര മുതല്‍ നാഗവാര വരെയുള്ളതാണ് ഈ പാത.

രണ്ട് ഘട്ടങ്ങളിലാണ് ഈ പാത തുറന്നുകൊടുക്കുന്നത്. ആദ്യഘട്ടത്തില്‍ കലേന അഗ്രഹാര മുതല്‍ തവരെക്കര വരെയുള്ള 7.5 കിലോമീറ്റര്‍ എലിവേറ്റഡ് പാത തുറക്കും. ഇവിടെയാണ് നിലവില്‍ ട്രെയിന്‍ പരീക്ഷണയോട്ടം നടത്തുന്നത്. മെയ് മാസത്തില്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് വിവരം.