AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vellappally Natesan: വെള്ളാപ്പള്ളി നടേശനെയടക്കം അംഗങ്ങളെ അയോഗ്യരാക്കിയ ഹൈക്കോടതി വിധിക്കെതിരെ SNDP അപ്പീൽ നൽകും

Vellappally Natesan: കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്നാണ് കോടതി നിരീക്ഷണം രജിസ്ട്രേഷൻ വകുപ്പ് നൽകിയ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് കോടതി....

Vellappally Natesan: വെള്ളാപ്പള്ളി നടേശനെയടക്കം അംഗങ്ങളെ അയോഗ്യരാക്കിയ ഹൈക്കോടതി വിധിക്കെതിരെ SNDP അപ്പീൽ നൽകും
Vellappally Natesan
Ashli C
Ashli C | Published: 13 Mar 2026 | 11:03 AM

തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശൻ അടക്കം ഡയറക്ടർ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെ എസ്എൻഡിപി നേതൃത്വം അപ്പീൽ നൽകും. കമ്പനി നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് ഹൈക്കോടതി ഈ കടുത്ത നടപടി സ്വീകരിച്ചത്.

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസിഡണ്ട് എം എൻ സോമൻ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ അടക്കം നിലവിൽ എസ്എൻഡിപി ഡയറക്ടർ ബോർഡ് അംഗങ്ങളായ എല്ലാവരെയും കഴിഞ്ഞദിവസം സ്ഥാനത്തു നിന്നും ഹൈക്കോടതി നീക്കം ചെയ്തിരുന്നു. കൂടാതെ യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിയമിക്കാനും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

ALSO READ:വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി

ഇതിനെതിരെയാണ് ഇപ്പോൾ അപ്പീൽ നൽകാൻ ഒരുങ്ങുന്നത്. 2013 മുതൽ തുടർച്ചയായ വർഷങ്ങളിൽ വാർഷിക കണക്കുകളും റിട്ടേണുകളും സംബന്ധിച്ച രേഖകൾ സമർപ്പിക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സംഘടനയ്ക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ പത്മഭൂഷൻ ലഭിച്ചതിന്റെ ആനന്ദത്തിൽ ഇരിക്കുന്ന വെള്ളാപ്പള്ളിയെ സംബന്ധിച്ച് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടി വലിയ തിരിച്ചടിയാവുകയാണ്.

കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്നാണ് കോടതി നിരീക്ഷണം രജിസ്ട്രേഷൻ വകുപ്പ് നൽകിയ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് കോടതി വെള്ളാപ്പള്ളിയെ അടക്കം സ്ഥാനത്ത് നിന്നും നീക്കാൻ ചെയ്യാനുള്ള നടപടി സ്വീകരിച്ചത്.

Follow Us