ഗ്രീന്‍ ലൈന്‍ സൂപ്പറല്ലേ...പുതിയ ട്രെയിനുണ്ട്, പര്‍പ്പിള്‍ ലൈനിലും മാറ്റം | Bengaluru Namma Metro is increasing number of trains on Green and Purple lines making congestion no longer a problem Malayalam news - Malayalam Tv9

Namma Mtero: ഗ്രീന്‍ ലൈന്‍ സൂപ്പറല്ലേ…പുതിയ ട്രെയിനുണ്ട്, പര്‍പ്പിള്‍ ലൈനിലും മാറ്റം

Published: 

01 Jan 2026 | 09:03 AM

Bengaluru Namma Metro New Trains in Green Lines: 17 ട്രെയിനുകള്‍ നഷ്ടപ്പെടുന്ന ഗ്രീന്‍ ലൈനിന് ലഭിക്കാന്‍ പോകുന്നത് 21 പുതിയ ട്രെയിനുകളാണ്. എത്രയും പെട്ടെന്ന് ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

1 / 5ഇടവിട്ടുള്ള ട്രെയിന്‍ സര്‍വീസുകളില്ലാത്തത് പലപ്പോഴും നമ്മ മെട്രോ യാത്രക്കാര്‍ക്ക് തലവേദനയാകാറുണ്ട്. എന്നാല്‍ ആ പ്രശ്‌നത്തിന് ഉടന്‍ പരിഹാരമാകും. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ്. നിലവില്‍ ഗ്രീന്‍ ലൈനില്‍ സര്‍വീസ് നടത്തുന്ന 17 ട്രെയിനുകളെ പര്‍പ്പിള്‍ ലൈനിലേക്ക് മാറ്റും. (Image Credits: Social Media)

ഇടവിട്ടുള്ള ട്രെയിന്‍ സര്‍വീസുകളില്ലാത്തത് പലപ്പോഴും നമ്മ മെട്രോ യാത്രക്കാര്‍ക്ക് തലവേദനയാകാറുണ്ട്. എന്നാല്‍ ആ പ്രശ്‌നത്തിന് ഉടന്‍ പരിഹാരമാകും. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ്. നിലവില്‍ ഗ്രീന്‍ ലൈനില്‍ സര്‍വീസ് നടത്തുന്ന 17 ട്രെയിനുകളെ പര്‍പ്പിള്‍ ലൈനിലേക്ക് മാറ്റും. (Image Credits: Social Media)

2 / 5

17 ട്രെയിനുകള്‍ നഷ്ടപ്പെടുന്ന ഗ്രീന്‍ ലൈനിന് ലഭിക്കാന്‍ പോകുന്നത് 21 പുതിയ ട്രെയിനുകളാണ്. എത്രയും പെട്ടെന്ന് ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

3 / 5

മഡവറയെ സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധിപ്പിക്കുന്ന 33.5 കിലോമീറ്റര്‍ ദൂരമുള്ള ലൈനാണ് ഗ്രീന്‍ ലൈന്‍. ഇവിടെ നിലവിലുള്ള 17 ട്രെയിനുകള്‍ വൈറ്റ്ഫീല്‍ഡ് മെട്രോ സ്‌റ്റേഷന്‍ മുതല്‍ ചല്ലഘട്ട ടെര്‍മിനല്‍ വരെ നീളുന്ന 43.49 കിലോമീറ്റര്‍ പര്‍പ്പിള്‍ ലൈനില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും.

4 / 5

2019-20 ലെ കരാര്‍ പ്രകാരം ചൈനീസ് കമ്പനിയായ സിആര്‍ആര്‍സിക്ക് കീഴിലുള്ള കൊല്‍ക്കത്തയിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡാണ് ട്രെയിനുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ഡിടിജി സാങ്കേതികവിദ്യയിലുള്ള 21 മെട്രോ ട്രെയിനുകളാണ് വിതരണം ചെയ്യുക. ചൈനയില്‍ നിര്‍മിച്ച ഒരു പ്രോട്ടോടൈപ്പ് ട്രെയിന്‍ ഇതിനോടകം എത്തിച്ചേര്‍ന്നിട്ടുണ്ട്.

5 / 5

പര്‍പ്പിള്‍ ലൈനിനായി പ്രോട്ടോടൈപ്പ് ഡിടിജി സാങ്കേതികവിദ്യയിലുള്ള ട്രെയിന്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബെംഗളൂരുവില്‍ എത്തിയെങ്കിലും ഇതുവരെ യാത്രക്കാര്‍ക്കായി നല്‍കിയിട്ടില്ല. ബിഎംആര്‍സിഎല്‍ ഇപ്പോള്‍ ഈ ട്രെയിന്‍ ഗ്രീന്‍ ലൈനില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഗ്രീൻ ടീയ്ക്ക് പകരമാകുമോ മാച്ച
പിസിഒഎസ് നിയന്ത്രിക്കാന്‍ ചെയ്യേണ്ടതെന്ത്?
എയർ ഫ്രയറിൽ ഈ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല
രാത്രിയിൽ വറുത്ത ഈന്തപ്പഴം കഴിക്കൂ; ഗുണങ്ങൾ ഞെട്ടിക്കും
പക്ഷിയുടെ ജീവൻ രക്ഷിക്കാൻ
വാഹനങ്ങൾ തടഞ്ഞ് കാട്ടാനയുടെ പരാക്രമം
മുടവൻമുകളിലെ വീട്ടിൽ സങ്കടത്തോടെ പ്രണവ്
മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ