ഇടവേളകളില്ലാതെ ട്രെയിനെത്തും; നമ്മ മെട്രോ യെല്ലോ ലൈനിലെത്തി മറ്റൊരു കൊമ്പന്‍ | Bengaluru Namma Metro yellow line gets 10th train waiting Ttime drops, big relief for passengers Malayalam news - Malayalam Tv9

Namma Metro: ഇടവേളകളില്ലാതെ ട്രെയിനെത്തും; നമ്മ മെട്രോ യെല്ലോ ലൈനിലെത്തി മറ്റൊരു കൊമ്പന്‍

Edited By: 

Jenish Thomas | Updated On: 28 Apr 2026 | 11:36 PM

Waiting Time Reduced on Bengaluru Metro Yellow Line: നമ്മ മെട്രോയുടെ യെല്ലോ ലൈനിലെ യാത്ര എളുപ്പമുള്ളതാക്കാന്‍ മറ്റൊരു ട്രെയിന്‍ കൂടി എത്തിയിരിക്കുകയാണെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. ഹെബ്ബഗോഡി ഡിപ്പോയില്‍ ട്രെയിനിന്റെ ആറ് കോച്ചുകളും എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇവയും സര്‍വീസ് ആരംഭിക്കുന്നതോടെ മെട്രോ യാത്ര മിനിറ്റുകള്‍ക്കുള്ളിലായി മാറും.

1 / 5
ബെംഗളൂരുവിലെ ഗതാഗതം കൂടുതല്‍ സുഖകരവും എളുപ്പമുള്ളതുമാക്കി മാറ്റാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് നമ്മ മെട്രോ. അതിവേഗ യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ നമ്മ മെട്രോ ട്രെയിനുകള്‍ ഇപ്പോള്‍ ബെംഗളൂരു നിവാസികളുടെ ജീവന്റെ തുടിപ്പ് കൂടിയാണ്. നഗരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിച്ച് നടത്തുന്ന മെട്രോ സര്‍വീസുകള്‍ വളരെ എളുപ്പത്തിലുള്ള കണക്ടിവിറ്റി സാധ്യമാക്കുന്നു. (Image Credit Source: PTI)

2 / 5
നമ്മ മെട്രോയുടെ യെല്ലോ ലൈനിലെ യാത്ര എളുപ്പമുള്ളതാക്കാന്‍ മറ്റൊരു ട്രെയിന്‍ കൂടി എത്തിയിരിക്കുകയാണെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. ഹെബ്ബഗോഡി ഡിപ്പോയില്‍ ട്രെയിനിന്റെ ആറ് കോച്ചുകളും എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇവയും സര്‍വീസ് ആരംഭിക്കുന്നതോടെ മെട്രോ യാത്ര മിനിറ്റുകള്‍ക്കുള്ളിലായി മാറും.

3 / 5
ക്ലപ്പിങ്, ഗാംഗ്‌വേ ഫിറ്റ്‌മെന്റ് തുടങ്ങിയവ പൂര്‍ത്തിയാക്കിയ ശേഷം, കൂടുതല്‍ പരിശോധനകള്‍ക്കായി ട്രെയിന്‍ സെറ്റ് ഇന്‍സ്‌പെക്ഷന്‍ ബേ ലൈനിലേക്ക് മാറ്റുമെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍വീസിനായി ഇറക്കും മുമ്പ് ട്രെയിന്‍ പ്രധാന പാതയില്‍ ഏകദേശം 750 കിലോമീറ്ററെങ്കിലും ട്രയല്‍ റണ്‍ നടത്തണമെന്നാണ്.

4 / 5
മെയ് അവസാനത്തോടെ ട്രയല്‍ റണ്‍ ആരംഭിക്കുമെന്നാണ് വിവരം. ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡില്‍ നിന്ന് നേരത്തെ എത്തിയ ഒന്‍പതാമത്തെ ട്രെയിന്‍ പരീക്ഷണ ഓട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മെയ് ആദ്യത്തോടെ ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. ഇതോടെ യെല്ലോ ലൈനിലെ ആകെ ട്രെയിനുകളുടെ എണ്ണം ഒന്‍പതാകും.

5 / 5
പത്ത് ട്രെയിനുകളും സര്‍വീസ് ആരംഭിക്കുന്നതോടെ ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര മെട്രോ ലൈനില്‍ തിരക്കേറിയ സമയങ്ങളില്‍ ട്രെയിനുകള്‍ക്കായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടതായി വരില്ല. 19.75 കിലോമീറ്ററാണ് ഈ പാതയുടെ ആകെ നീളം. പത്ത് ട്രെയിനുകളും ഓടിത്തുടങ്ങുമ്പോള്‍ കാത്തിരിപ്പ് സമയം 6-7 മിനിറ്റായിരിക്കും. എന്നാല്‍ അടിയന്തര സാഹചര്യങ്ങള്‍ക്കായി ഒരു ട്രെയിന്‍ മാറ്റിവെക്കുമെന്ന് ബിഎംആര്‍സിഎല്‍ പറയുന്നു.

Loading...
Unable to load recommendations.
Follow Us
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
ഡ്രോപ്പ് സെറ്റ് ആണോ സൂപ്പർ സെറ്റ് ആണോ നല്ലത്? വ്യത്യാസങ്ങൾ അറിയാം
നിന്നുകൊണ്ടാണോ വെള്ളം കുടിക്കാറ്?
ഗോള്‍ഡ് സ്‌കീമല്ല, ഈ തന്ത്രമാണ് ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ ബെസ്റ്റ്‌
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ