Grated Coconut Storage Tips: തേങ്ങ ചിരകിയത് ബാക്കി വന്നോ? ഇങ്ങനെ സൂക്ഷിച്ചോളൂ, കേടാകില്ല
Best Ways to Preserve Grated Coconut: തേങ്ങ ഫ്രഷായി സൂക്ഷിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. അതിനാൽ, കേടുകൂടാതെ ദിവസങ്ങളോളം നാളികേരം സൂക്ഷിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

മിക്ക കറികളിലും തേങ്ങ ചേർക്കുന്നവരാണ് മലയാളികൾ. എന്നാൽ, തേങ്ങ ഫ്രഷായി സൂക്ഷിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. അതിനാൽ, കേടുകൂടാതെ ദിവസങ്ങളോളം നാളികേരം എങ്ങനെ സൂക്ഷിക്കാമെന്ന് നോക്കാം. (Image Credits: Pexels)

ചിരകിയെടുത്ത തേങ്ങയാണെങ്കിൽ ഒരു പരന്ന പാത്രത്തിലിട്ട് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. തുടർന്ന്, അത് കട്ടിയായി കഴിയുമ്പോൾ പതിയെ അടർത്തിയെടുത്ത് ഫ്രീസർ ബാഗിലോ വായുകടക്കാത്ത പാത്രത്തിലോ സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ ആറ് മാസം വരെ തേങ്ങ കേടാകാതിരിക്കും. (Image Credits: Pexels)

അതുപോലെ, ചിരകിയ തേങ്ങ വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ സൂക്ഷിച്ചാൽ നാല് മുതൽ അഞ്ച് ദിവസം വരെ തേങ്ങ കേടാകാതിരിക്കും. (Image Credits: Pexels)

തേങ്ങ വേണമെങ്കിൽ ഉണക്കിയും സൂക്ഷിക്കാം. അതിനായി തേങ്ങ അരച്ചെടുത്ത ശേഷം ഒരു പരന്ന പാത്രത്തിൽ വയ്ക്കുക. തുടർന്ന് ഒരു പാൻ ചൂടാക്കി അതിന് മുകളിൽ ഈ പാത്രം വെച്ചുകൊടുക്കുക. തേങ്ങയുടെ ഈർപ്പമെല്ലാം പോയി പൂർണമായും ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം വായുകടക്കാത്ത പാത്രത്തിൽ ഇട്ടുവയ്ക്കാം. (Image Credits: Pexels)

പൊട്ടിച്ച തേങ്ങയാണെങ്കിൽ ഉപയോഗിച്ചതിന് ശേഷം ബാക്കി ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കാവുന്നതാണ്. ഇത് പെട്ടെന്ന് കേടാകാതിരിക്കാൻ സഹായിക്കും. അതേസമയം, പൊട്ടിക്കാത്ത തേങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ഇവയുടെ രുചിയും ഗുണവും കുറയാൻ സാധ്യതയേറെയാണ്. (Image Credits: Pexels)

തേങ്ങാ പാലാണെങ്കിൽ, വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ മൂന്ന് മുതൽ നാല് ദിവസം വരെ കേടാകാതിരിക്കും. ഇനി ഐസ് ട്രേകളിൽ ഒഴിച്ച് ഫ്രീസ് ചെയ്ത ശേഷം ഫ്രീസർ ബാഗിൽ സൂക്ഷിക്കുകയാണെങ്കിൽ, ഇത് മൂന്ന് മാസം വരെ കേടാകാതിരിക്കും. (Image Credits: Pexels)