Bigg Boss Malayalam 7: ചെറുപ്പകാലം മുതൽ അധ്വാനിക്കാൻ തുടങ്ങി; ആദ്യ പ്രതിഫലം 100 രൂപ, ഇന്ന് വരുമാനം ലക്ഷങ്ങൾ
Bigg Boss Malayalam 7 Contestant Anumol: 18-ാം വയസ്സിലാണ് അനുമോൾ സീരിയൽ രംഗത്ത് എത്തിയത്. പിന്നാലെ പ്രതിഫലമായി 1000 രൂപ ലഭിച്ചു. ആദ്യകാലത്ത് ഒന്നിലധികം സീരിയലുകളിൽ അഭിനയിച്ചിരുന്നു.

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായ അനുമോൾ. സീരിയലുകളിലൂടെയും സ്റ്റാർ മാജിക്കിലൂടെയുമെല്ലാം പ്രിയങ്കരിയായ അനുമോൾ ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയായും തിളങ്ങുകയാണ്. (Image Credita: Instagram)

ടോപ്പ് ഫൈവിൽ അനുമോൾ തീർച്ചയായും ഉണ്ടാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്.വളരെ ചെറുപ്പകാലം മുതൽ തന്നെ സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്നയാളായിരുന്നു അനുമോൾ.

13 വയസ്സുള്ളപ്പോൾ അടുത്ത വീട്ടിലെ കുട്ടികൾക്ക് ട്യൂഷനെടുത്ത് പണം സമ്പാദിച്ചു. 50- 100 രൂപയൊക്കെയായിരുന്നു അന്ന് ലഭിച്ചത്. ഇത് തന്റെ പഠനാവശ്യത്തിനും യൂണിഫോം, ബുക്ക്, ബാഗ് വാങ്ങിക്കാൻ ഉപയോഗിക്കും.

18 വയസ്സിലാണ് അനുമോൾ സീരിയൽ രംഗത്ത് എത്തിയത്. പിന്നാലെ പ്രതിഫലമായി 1000 രൂപ ലഭിച്ചു. ആദ്യകാലത്ത് ഒന്നിലധികം സീരിയലുകളിൽ അഭിനയിച്ചിരുന്നു.

പല വേദികളിലും താരം തന്റെ ചെറുപ്പക്കാലത്തെ കുറിച്ച് പറഞ്ഞിരുന്നു. കാശ് കൊടുത്ത് വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുന്ന ശീലം തനിക്കില്ലെന്നും അനുമോൾ ഒരു അഭിമുഖത്തിൽ പറഞ്ഞിവരുന്നു.