'അനുമോൾ കുറച്ച് ഇമോഷണൽ ആണ്, പെട്ടെന്ന് വിഷമം വരും; കരഞ്ഞാൽ വോട്ടു കിട്ടും എന്നൊന്നും ചിന്തിച്ചിട്ടു കൂടെ ഉണ്ടാകില്ല'; ശ്രീവിദ്യ മുല്ലച്ചേരി | Bigg Boss Malayalam 7: Sreevidya Mullachery Supports Anumol and says Her Tears Aren’t for Sympathy Malayalam news - Malayalam Tv9

Sreevidya Mullachery-Anumol: ‘അനുമോൾ കുറച്ച് ഇമോഷണൽ ആണ്, പെട്ടെന്ന് വിഷമം വരും; കരഞ്ഞാൽ വോട്ടു കിട്ടും എന്നൊന്നും ചിന്തിച്ചിട്ടു കൂടെ ഉണ്ടാകില്ല’; ശ്രീവിദ്യ മുല്ലച്ചേരി

Published: 

19 Aug 2025 21:41 PM

Sreevidya Mullachery About Anumol: കരഞ്ഞാൽ വോട്ടു കിട്ടും എന്നൊന്നും അനുമോൾ ചിന്തിച്ചിട്ടു കൂടെ ഉണ്ടാകില്ലെന്നാണ് ശ്രീവിദ്യ പറയുന്നത്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രീവിദ്യ.

1 / 5ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ വാശീയേറിയ പോരാട്ടമാണ് ​നടക്കുന്നത്. ബിഗ്ബോസിൽ മിനിസ്ക്രീൻ താരം അനുമോൾ അനുക്കുട്ടിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ഇപ്പോഴിതാ അനുമോളെ കുറിച്ച് സുഹൃത്തും നടിയുമെല്ലാമായ ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. (Image Credits:Instagram)

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ വാശീയേറിയ പോരാട്ടമാണ് ​നടക്കുന്നത്. ബിഗ്ബോസിൽ മിനിസ്ക്രീൻ താരം അനുമോൾ അനുക്കുട്ടിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ഇപ്പോഴിതാ അനുമോളെ കുറിച്ച് സുഹൃത്തും നടിയുമെല്ലാമായ ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. (Image Credits:Instagram)

2 / 5

അനുമോളുടെ കരച്ചിൽ സിംപതി പിടിച്ചു പറ്റാനാണോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീവിദ്യ. അനുമോൾ പൊതുവേ കുറച്ച് ഇമോഷണൽ ആണെന്നാണ് ശ്രീവിദ്യ പറയുന്നത്. പെട്ടെന്ന് വിഷം വരുമെന്നും താനും അങ്ങനെയാണെന്നാണ് താരം പറയുന്നത്.

3 / 5

ബി​ഗ് ബോസിൽ പോയി എന്ന് വച്ച് സ്വഭാവം മാറ്റാനൊന്നും പറ്റത്തില്ലല്ലോ. പിന്നെ ഒറ്റയ്ക്കല്ലേ.. വീട്ടുകാരൊന്നും കൂടെയില്ല. ആ വിഷമം ഉണ്ടാകുമായിരിക്കും. എന്നാൽ കരയുന്നവർ അത്ര വീക്ക് ഒന്നുമല്ല. കരയുന്നവരാണ് സ്ട്രോങ്ങ്.

4 / 5

കരഞ്ഞാൽ വോട്ടു കിട്ടും എന്നൊന്നും അനുമോൾ ചിന്തിച്ചിട്ടു കൂടെ ഉണ്ടാകില്ലെന്നാണ് ശ്രീവിദ്യ പറയുന്നത്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രീവിദ്യ.

5 / 5

ബിഗ് ബോസിൽ പോകുന്നതിനു മുൻപ് അനുമോൾക്ക് എന്തെങ്കിലും ടിപ്സ് പറഞ്ഞു കൊടുത്തിരുന്നോ എന്ന ചോദ്യത്തിന് ടിപ്സ് കൊടുക്കാൻ പറ്റിയ ഷോ അല്ല ബിഗ് ബോസ് എന്നാണ് താരം പറയുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും