Bigg Boss Malayalam Season 7: അനീഷ് നമ്മള്‍ ഉദ്ദേശിച്ച ആളല്ല! ബിഗ് ബോസിനും മുമ്പേ അറിവിന്റെ വേദിയില്‍
Bigg Boss Contestant Aneesh TA: മൈജി വഴി ബിഗ് ബോസിലേക്ക് എത്തിയ അനീഷ് പ്രേക്ഷകര്‍ക്കും ഹൗസിലുള്ളവര്‍ക്കുമെല്ലാം പുതിയ മുഖമാണ്. ബിഗ് ബോസ് എന്ന ഷോ അയാളെ എല്ലാവര്‍ക്കും സുപരിചിതനാക്കി മാറ്റി. എന്നാല്‍ ഇതാദ്യമായല്ല അനീഷ് ഒരു റിയാലിറ്റി ഷോയുടെ ഭാഗമാകുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ അതിഗംഭീരമായി മുന്നേറുകയാണ്. ഷോ ആരംഭിച്ച് ആദ്യ ആഴ്ചയില്‍ തന്നെ ഇവിടെ അടിയുടെ ഇടിയുടെ പെരുന്നാളാണ്. ആദ്യ ആഴ്ചയിലെ എവിക്ഷന്‍ പ്രക്രിയയും പൂര്‍ത്തിയായി. (Image Credits: Social Media)

ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ഹൗസിലുള്ള എല്ലാവര്‍ക്കും പരാതി പറയാനുള്ളത് കോമണര്‍ മത്സരാര്‍ഥിയായ അനീഷ് ടിഎയെ കുറിച്ചാണ്. തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ നിന്ന് തരുന്നില്ല, ഒറ്റപ്പെടല്‍ സ്ട്രാറ്റജി പുറത്തെടുക്കുന്നു, മോശമായി സംസാരിക്കുന്നു തുടങ്ങിയ പ്രശ്‌നങ്ങളാണ് അനീഷിനെതിരെ ഹൗസിലുള്ളവര്‍ ഉന്നയിക്കുന്നത്.

മൈജി വഴി ബിഗ് ബോസിലേക്ക് എത്തിയ അനീഷ് പ്രേക്ഷകര്‍ക്കും ഹൗസിലുള്ളവര്‍ക്കുമെല്ലാം പുതിയ മുഖമാണ്. ബിഗ് ബോസ് എന്ന ഷോ അയാളെ എല്ലാവര്‍ക്കും സുപരിചിതനാക്കി മാറ്റി. എന്നാല്‍ ഇതാദ്യമായല്ല അനീഷ് ഒരു റിയാലിറ്റി ഷോയുടെ ഭാഗമാകുന്നത്.

ഏഷ്യാനെറ്റില്‍ തന്നെ സംപ്രേഷണം ചെയ്ത സെല്‍ മീ ദി ആന്‍സര്‍ എന്ന റിയാലിറ്റി ഷോയിലാണ് അനീഷ് നേരത്തെ പ്രത്യക്ഷപ്പെട്ടത്. മത്സരാര്‍ഥിയായി എത്തുന്നവര്‍ക്ക് ഉത്തരം സെല്‍ ചെയ്യാന്‍ നില്‍ക്കുന്നവരുടെ കൂട്ടത്തിലായിരുന്നു അനീഷ്.

ജയറാം ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് തന്റെ കൈവശമുള്ള ഉത്തരം അനീഷ് വില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഈ വീഡിയോകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ അനീഷ് പുലിയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അനീഷിന്റെ സംസാരത്തെ കുറിച്ചും ആളുകള്‍ വാചാലരാകുന്നുണ്ട്. അനീഷ് ബിഗ് ബോസിന് വേണ്ടി പ്രത്യേക രീതിയില്‍ സംസാരിക്കുകയായിരുന്നു എന്നാണ് പലരും ധരിച്ചുവെച്ചിരുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ അങ്ങനെ തന്നെയാണെന്ന് അറിഞ്ഞപ്പോള്‍ പലര്‍ക്കും അതിശയം തോന്നി.