'ബിഗ് ബോസിൽ വന്നിട്ട് അമ്മായിയമ്മ കളിക്കണ്ട'; ശാരികയ്ക്ക് ജിസേലിന്റെ മറുപടി | Bigg Boss Malayalam Season 7 contestant Gizele Thakral gives strong reply to Sarika Kb Malayalam news - Malayalam Tv9

Bigg Boss Malayalam Season 7: ‘ബിഗ് ബോസിൽ വന്നിട്ട് അമ്മായിയമ്മ കളിക്കണ്ട’; ശാരികയ്ക്ക് ജിസേലിന്റെ മറുപടി

Published: 

06 Aug 2025 09:21 AM

Bigg Boss Malayalam Season 7 Updates: ബിഗ് ബോസ് മലയാളം സീസണ്‍ 7 വിജയകരമായി സംപ്രേഷണം തുടരുകയാണ്. ഓരോ ദിവസങ്ങളും ഏഴിന്റെ പണികള്‍ വര്‍ധിച്ച് വരികയാണ്. നിലവില്‍ കോമണറായ അനീഷാണ് ഹൗസിലെ ക്യാപ്റ്റന്‍

1 / 5ബിഗ് ബോസ് മലയാളം സീസണ്‍ 7 അടിയും ഇടിയുമായി മുന്നേറുകയാണ്. ഇത്തവണ ഷോ ആരംഭിച്ചത് മുതല്‍ പ്രശ്‌നങ്ങളാണ്. പ്രവചന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന നിരവധിയാളുകളാണ് ഇത്തവണ ഷോയിലേക്ക് എത്തിയത്. (Image Credits: Instagram)

ബിഗ് ബോസ് മലയാളം സീസണ്‍ 7 അടിയും ഇടിയുമായി മുന്നേറുകയാണ്. ഇത്തവണ ഷോ ആരംഭിച്ചത് മുതല്‍ പ്രശ്‌നങ്ങളാണ്. പ്രവചന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന നിരവധിയാളുകളാണ് ഇത്തവണ ഷോയിലേക്ക് എത്തിയത്. (Image Credits: Instagram)

2 / 5

ശാരിക, രേണു, അനുമോള്‍, ഷാനവാസ് തുടങ്ങിയ പ്രേക്ഷകര്‍ക്ക് സുപരിചിതരായ ആളുകളുടെ പട്ടിക അങ്ങനെ നീളുന്നു. ആദ്യ ആഴ്ചയിലെ നോമിനേഷന്‍ പ്രക്രിയയ്ക്ക് ശേഷം ബിഗ് ബോസ് മറ്റൊരു പണി കൂടി ഹൗസിലുള്ളവര്‍ക്ക് നല്‍കിയിരുന്നു.

3 / 5

വീട്ടില്‍ നില്‍ക്കാന്‍ യോഗ്യതയില്ലെന്ന് തോന്നുന്ന നാലുപേരെ ഹൗസിലെ അംഗങ്ങള്‍ കൂടി തീരുമാനിച്ച് അടുത്ത നാല് ദിവസത്തേക്ക് വീടിന് പുറത്ത് കിടത്തുന്നതാണ് പുതിയ ടാസ്‌ക്. ഈ നാലുപേരില്‍ ഉറങ്ങിക്കിടക്കുന്ന ആളെ അവര്‍ അറിയാതെ റെഡ് സോണില്‍ കൊണ്ട് കിടത്തിയാല്‍ അയാള്‍ ഷോയില്‍ നിന്ന് പുറത്താകുന്നതാണ്.

4 / 5

അങ്ങനെ ഓരോരുത്തരും ഷോയില്‍ നിന്ന് പുറത്തുപോകണമെന്ന് താന്‍ ആഗ്രഹിക്കുന്ന ആളുടെ പേര് പറഞ്ഞപ്പോള്‍ ജിസേല്‍ ശാരികയുടെ പേരാണ് നിര്‍ദേശിച്ചത്. ബിഗ് ബോസില്‍ വന്ന് അമ്മായിയമ്മ കളിക്കേണ്ട കാര്യമില്ലെന്നാണ് അതിന് അവര്‍ കാരണമായി പറഞ്ഞത്.

5 / 5

എന്നിരുന്നാലും അവസാനം കൂടുതല്‍ വോട്ടുകള്‍ നേടി ഷാനവാസ്, ബിന്‍സി, ജിസേല്‍, ശൈത്യ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്