Bigg Boss Malayalam Season 7: മുൻഷി രഞ്ജിത്ത് പുറത്താകുമോ? ബിഗ് ബോസിൽ നിന്നും ആദ്യം പടിയിറങ്ങുന്നത് ഈ താരം!
Bigg Boss Malayalam 7: ഇതിൽ ഏറ്റവു കൂടുതൽ പേർ നോമിനേറ്റ് ചെയ്തത് ശൈത്യയേയും മുൻഷി രഞ്ജിത്തിനേയുമാണ്. ഇവർ തുടക്കം മുതൽക്കെ ഹൗസിൽ സജീവമല്ലെന്ന വിമർശനങ്ങൾ പ്രേക്ഷകർ ഉയർത്തിയിരുന്നു.

മലയാള ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ഏഴാം സീസണാണ് കഴിഞ്ഞ ആഴ്ച ആരംഭിച്ചത്. ആദ്യ ദിവസം മുതൽ തർക്കങ്ങളും ബഹളങ്ങളുമായി വലിയ സംഭവ വികാസങ്ങളാണ് ബിഗ് ബോസ് ഹൗസിനകത്ത് നടക്കുന്നത്. ഇപ്പോഴിതാ ആദ്യ എവിക്ഷൻ എപ്പിസോഡ് എത്തിയിരിക്കുകയാണ്. (Image Credits: Facebook)

ആദ്യ ആഴ്ചയിൽ തന്നെ ആരായിരിക്കും ബിഗ് ബോസിൽ നിന്ന് പടിയിറങ്ങുക എന്ന ആകംഷയിലാണ് പ്രേക്ഷകരും. 19 പേരിൽ 8 പേരാണ് ഇത്തവണ ലിസ്റ്റിൽ ഉൾപ്പെട്ടത്. അനുമോള്‍, ശാരിക, ആര്യന്‍, രേണു സുധി, നെവിന്‍, ജിസൈല്‍, മുന്‍ഷി രഞ്ജിത്ത്, ശൈത്യ എന്നിവരാണ് നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചത്.

ഇതിൽ ഏറ്റവും കൂടുതൽ പേർ നോമിനേറ്റ് ചെയ്തത് ശൈത്യയേയും മുൻഷി രഞ്ജിത്തിനേയുമാണ്. ഇവർ തുടക്കം മുതൽക്കെ ഹൗസിൽ സജീവമല്ലെന്ന വിമർശനങ്ങൾ പ്രേക്ഷകർ ഉയർത്തിയിരുന്നു. ഒരു അഭിഭാഷക ആയിരുന്നിട്ട് കൂടി തന്റെ നിലപാടുകൾ പറയാൻ ശൈത്യ തയ്യാറാകുന്നില്ലെന്നായിരുന്നു ഇവർ ചൂണ്ടിക്കാട്ടിയത്.

'മുൻഷി രഞ്ജിത്തിന്റെ കാര്യവും സമാനമാണ്. മുൻഷി എന്തിനോ വേണ്ടി കളിക്കുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇവരിൽ ഒരാൾ ഇന്ന് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുപോകുമെന്നാണ് പ്രേക്ഷകരുടെ കണക്കുകൂട്ടൽ. ഇതിനിടെയിൽ ആരാണ് പുറത്തായതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

മുൻഷി രഞ്ജിത്താണ് 19 പേരിൽ ആദ്യം ബിഗ് ബോസ് ഹൗസിന് പുറത്തായത് എന്ന് പറയുകയാണ് ബിഗ് ബോസ് അനലിസ്റ്റ് ആയ അൻസിഫ്. തന്റെ യുട്യൂബ് ചാനലായ അൻസിഫ് മീഡിയയിലൂടെയാണ് അൻസിഫ് ഇക്കാര്യം പറഞ്ഞത്.