Bigg Boss Malayalam Season 7: മോഹൻലാൽ ബിഗ് ബോസിൽ നിന്ന് പിന്മാറുന്നു? താൻ ഉണ്ടാകില്ലെന്ന് അറിയിപ്പ്
Bigg Boss Malayalam Season 7: ശാരിക, കലാഭവൻ സരിഗ, മുൻഷി രഞ്ജിത്ത്, ആർ ജെ ബിൻസി എന്നിവർ അടക്കം നാലുപേരാണ് ഇതുവരെ ഷോയിൽ നിന്നും പുറത്തേക്ക് പോയത്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തിലെ മുൻനിര റിയാലിറ്റി ഷോയാണ്. ഇപ്പോൾ ബിഗ് ബോസ് നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. മൂന്നു എവിക്ഷൻ എപ്പിസോഡുകൾ ആണ് ഷോയിൽ നടന്നത്. (Image Credit: Social Media)

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് ബിഗ് ബോസ് ഷോയുടെ അവതാരകനായി എത്തുന്നത്. ആദ്യ സീസൺ മുതൽക്കേ അദ്ദേഹമാണ് അവതാരകൻ. ഏഴിന്റെ പണിയുമായി ഷോ മുന്നേറുകയാണ്. (Image Credit: Instagram)

എന്നാൽ അടുത്ത എപ്പിസോഡിൽ ലാലേട്ടൻ കാണില്ലെന്നാണ് റിപ്പോർട്ട്. ഒരു യാത്ര പോകുന്നു, പകരം ബിഗ് ബോസ് ഷോ പണ്ട് കോവിഡ് കാലത്ത് ആങ്കർ ചെയ്തപോലെ ചെയ്യുമെന്നാണ് ലാലേട്ടന്റെ അറിയിപ്പ്. (Image Credit: Instagram)

പോകുന്നത് മാത്രമല്ല ബിഗ് ബോസിന്റെ സർവ്വാധികാരം ഒരാളിലേക്ക് മാറുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എവിടേക്കാണ് താരം പോകുന്നതെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. (Image Credit: Instagram)

ശാരിക, കലാഭവൻ സരിഗ, മുൻഷി രഞ്ജിത്ത്, ആർ ജെ ബിൻസി എന്നിവർ അടക്കം നാലുപേരാണ് ഇതുവരെ ഷോയിൽ നിന്നും പുറത്തേക്ക് പോയത്. എന്നാൽ ഇത്തവണത്തെ എവിക്ഷനിൽ എതിരാഭിപ്രായങ്ങളും ഉണ്ടാകുന്നുണ്ട്. (Image Credit: Social Media)