Bigg Boss Malayalam Season 7: ‘ഞാൻ കരയുന്നത് ആരും കാണരുത്; റിഥപ്പാ, അമ്മേടെ കിച്ചു.. എനിക്ക് കാണാതിരിക്കാൻ പറ്റുന്നില്ല’; പൊട്ടിക്കരഞ്ഞ് രേണു
Bigg Boss Malayalam Season 7 Renu Sudhi emotional Video: മക്കളേയും കുടുംബാംഗങ്ങളേയും മിസ് ചെയ്യുന്നുവെന്ന് പറഞ്ഞാണ് രേണുവിന്റെ കരച്ചിൽ. ബാത്ത്റൂമിലിരുന്ന് കരയാമെന്ന് വെച്ചാൽ അതും നടക്കില്ലെന്നും ആൾക്കാർ എപ്പോഴും കേറി ഇറങ്ങുന്ന സ്ഥലമാണെന്നാണ് രേണു പറയുന്നത്.

മാത്രമല്ല ബിഗ്ബോസിൽ പോയിട്ട് ചേച്ചിക്ക് വലിയ രീതിയിൽ ഗെയിം ഒന്നും കളിച്ചിട്ടില്ല. ബിഗ് ബോസിൽ ടോപ് ഫൈവിൽ പോലും രേണു ചേച്ചി എത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ കാശ് കൂടുതൽ ഒക്കെ ചോദിക്കുന്നത് എന്നാണ് അലിൻ ചോദിച്ചത് എന്ന് രേണു പറഞ്ഞു. ഒരു ഓൺലൈൻ മീഡിയയ്ക്കാണ് രേണു പ്രതികരണം നൽകിയത്. (Photo: Instagram)

എന്നാൽ ആദ്യത്തെ രണ്ട് ദിവസം വളരെ ആക്ടീവായിരുന്ന രേണു പിന്നീട് ഒതുങ്ങിപോകുന്നതാണ് കാണുന്നത്. മാത്രമല്ല ഇതുവരെ നടന്ന ഒരു ടാസ്കിലും രേണുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ആരംഭിച്ചത് രേണുവിന്റെ കരച്ചിൽ രംഗങ്ങളോടെയാണ്.

ഇതിനു താഴെ രേണു സുധിയെ സപ്പോർട്ട് ചെയ്തു കൊണ്ട് നിരവധി പേർ എത്തുന്നുണ്ട്. നിങ്ങളുടെ വില നിങ്ങളാണ് നിശ്ചയിക്കേണ്ടത്. സ്വയം മാർക്കറ്റ് ചെയ്യാൻ അറിയണം. രേണു പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഇപ്പോൾ മാത്രമേ കാശ് ഉണ്ടാക്കാൻ പറ്റു എന്നിങ്ങനെയാണ് ആളുകളുടെ പ്രതികരണം.(Photo: Instagram)

ബാത്ത്റൂമിലിരുന്ന് കരയാമെന്ന് വെച്ചാൽ അതും നടക്കില്ലെന്നും ആൾക്കാർ എപ്പോഴും കേറി ഇറങ്ങുന്ന സ്ഥലമാണെന്നാണ് രേണു പറയുന്നത്. അമ്മ തനിക്ക് രാവിലെ ബിസ്ക്കറ്റ് കാപ്പിയും തരുമായിരുന്നു... റിഥപ്പാ.... അമ്മേടെ പൊന്നേ... അമ്മേടെ കിച്ചു... എനിക്ക് കാണാതിരിക്കാൻ പറ്റുന്നില്ല എന്നെല്ലാം രേണു പറയുന്നുണ്ട്.

കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകൻ കിച്ചുവും ഇളയ കുഞ്ഞ് റിതുലും രേണുവിന്റെ സംരക്ഷണയിലാണ്. മാതാപിതാക്കളും സഹോദരിയുടെ കുടുംബവുമാണ് രേണുവിന്റെ അസാന്നിധ്യത്തിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്.