AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ബിഗ് ബോസിലെ പൂക്കീസ്; സോഷ്യൽ മീഡിയ ഏറ്റെടുത്ത് ഷാനവാസ് – അനീഷ് സൗഹൃദം

Shanavas and Aneesh Friendship: കഴിഞ്ഞയാഴ്ച മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ അനീഷിനെ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നത് ഷാനവാസ് ആണെന്ന് പറഞ്ഞിരുന്നു. അത് സത്യമാണെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയയും. ഇരുവരും തമ്മില്‍ ശക്തമായ ഒരു ബോണ്ട് രൂപപ്പെട്ടിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

Shiji M K
Shiji M K | Published: 19 Aug 2025 | 07:51 AM
ബിഗ് ബോസ് ഹൗസിലെത്തുന്ന എല്ലാവര്‍ക്കും ഓരോ ലക്ഷ്യങ്ങളുണ്ടാകും. ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനായി അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കോമണര്‍ മത്സരാര്‍ത്ഥിയായ അനീഷിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. ഹൗസിലുള്ളവരുമായി അനീഷ് എപ്പോഴും തര്‍ക്കത്തിലും ഏര്‍പ്പെടാറുണ്ട്. (Image Credits: Instagram)

1 / 5
എന്നാല്‍ കഴിഞ്ഞയാഴ്ച മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ അനീഷിനെ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നത് ഷാനവാസ് ആണെന്ന് പറഞ്ഞിരുന്നു. അത് സത്യമാണെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയയും. ഇരുവരും തമ്മില്‍ ശക്തമായ ഒരു ബോണ്ട് രൂപപ്പെട്ടിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

2 / 5
ബിഗ് ബോസിലെ പൂക്കീസ് എന്ന പേരിലാണ് ഇപ്പോള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. ഇരുവരും തമ്മില്‍ എത്ര വഴക്കുണ്ടായാലും അവസാനം തമാശയും കളിയും ചിരിയുമായി മുന്നോട്ടുപോകുന്നു. ഇത്തരത്തിലൊരു സൗഹൃദം കെട്ടിപ്പടുക്കാന്‍ ആര്‍ക്കും ഇതുവരെ അവിടെ സാധിച്ചിട്ടില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

3 / 5
ഇതുവരെയുള്ള ബിഗ് ബോസ് ചരിത്രത്തില്‍ ഇത്ര നല്ല കോമ്പോ കണ്ടിട്ടില്ല, ടോപ്പ് ഫൈവില്‍ രണ്ടാളും ഉണ്ടാകും, അവര്‍ പോലും അറിയുന്നില്ല അവരുടെ കോമ്പോ ആളുകള്‍ സ്വീകരിച്ചെന്ന്, രണ്ടും അടികൂടുന്നത് കണ്ടിരിക്കാന്‍ തന്നെ നല്ല രസമാണ്.

4 / 5
ലൗ ട്രാക്കിനെയൊക്കെ കടത്തിവെട്ടിയ കോമ്പോ, ഇങ്ങനെ കാണാന്‍ തന്നെ എന്ത് രസമാണ് അണ്ണനും തമ്പിയും, അടിയും കൂടും എന്നാല്‍ രണ്ടും നല്ല സ്‌നേഹവുമാണ്, തല്ലും പിടിയും കണ്ടാല്‍ ഇപ്പോള്‍ ഒരെണ്ണം തീരുമെന്ന് തോന്നും പക്ഷെ അടുത്ത എപ്പിസോഡില്‍ രണ്ടാളും അടയും ചക്കരയും പോലുണ്ടാകും എന്നെല്ലാമാണ് ഇരുവരുടെയും വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

5 / 5