Bigg Boss Malayalam Season 7: ഗായകൻ, സംഗീതസംവിധായകൻ; ആദ്യ ആഴ്ച തന്നെ വിവാദത്തിലായ അക്ബർ ഖാൻ
Who Is Bigg Boss Contestant Akbar Khan: ഗായകനും സംഗീതസംവിധായകനുമായ അക്ബർ ഖാൻ ആദ്യ ആഴ്ച തന്നെ വിവാദമുണ്ടാക്കി. ആരാണ് അക്ബർ ഖാൻ എന്നറിയാം.

ബിഗ് ബോസ് മലയാളം സീസൺ 7ൽ ആദ്യ ആഴ്ച തന്നെ വിവാദമുണ്ടാക്കിയ ആളാണ് ഗായകനും സംഗീതസംവിധായകനുമായ അക്ബർ ഖാൻ. വീക്ക്ലി ടാസ്കിൽ നന്നായി കളിച്ചെങ്കിലും രേണു സുധിയെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചതിലൂടെ അക്ബർ ഖാൻ വീടിനകത്തും പുറത്തും വിവാദമുണ്ടാക്കി. (Image Courtesy - Social Media)

തൃശൂർ സ്വദേശിയാണ് അക്ബർ ഖാൻ. റിയാലിറ്റി ഷോയിലൂടെ പ്രശസ്തി നേടിയ താരമാണ്. മൈലാഞ്ചി എന്ന റിയാലിറ്റി ഷോയിലും സരെഗമപ കേരളം റിയാലിറ്റി ഷോയിലും അക്ബർ ഖാൻ വ്യക്തിമുദ്ര പതിപ്പിച്ചു. എടക്കാട് ബറ്റാലിയൻ, മാർഗം കളി എന്നീ സിനിമകളിൽ താരം പാട്ടുകൾ പാടിയിട്ടുണ്ട്.

സീസണിലെ ആദ്യ വീക്ക്ലി ടാസ്കിൽ 37 പോയിൻ്റുമായാണ് അക്ബർ ഖാൻ ഒന്നാമത് എത്തിയത്. 36 പോയിൻ്റുമായി ആര്യൻ രണ്ടാം സ്ഥാനത്ത് എത്തി. ഷാനവാസ്, അഭിലാഷ് എന്നിവർ 29 പോയിൻ്റുമായി അടുത്ത സ്ഥാനങ്ങളിലെത്തി. വിവിധ നിറത്തിലുള്ള കല്ലുകൾ ശേഖരിക്കുന്നതായിരുന്നു ടാസ്ക്.

മോർണിങ് ടാസ്കിലാണ് അക്ബർ ഖാൻ രേണു സുധിയെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചത്. വീട്ടുകാരിൽ നിന്നും ഇഷ്ടമില്ലാത്ത ഒരാളെയും ഇഷ്ടമുള്ള ഒരാളെയും തിരഞ്ഞെടുത്ത് ഇരുവർക്കും ഇരട്ടപ്പേരും ഓമനപ്പേരും നൽകുക എന്നതായിരുന്നു ‘ഓമനപ്പേര്’ എന്ന ടാസ്കിൻ്റെ ലക്ഷ്യം.

ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചു എന്ന് നൂറയോട് രേണു പറയുഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് സെപ്റ്റിക് ടാങ്ക് എന്ന പേര് ഇരട്ടപ്പേരായി കേൾക്കുന്നതെന്ന് രേണു പറഞ്ഞു. പിന്നാലെ, വിഷയത്തിൽ ക്ഷമ ചോദിക്കാൻ താൻ തയ്യാറാണെന്നാണ് അക്ബർ വ്യക്തമാക്കി.