AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: സർക്കാർ ജോലി രാജിവച്ച് അഞ്ച് വർഷത്തെ തയ്യാറെടുപ്പ്; ആദ്യ ആഴ്ചയിൽ തന്നെ ‘ചൊറി’ സ്ട്രാറ്റജി: നിറഞ്ഞുനിന്ന് അനീഷ്

Who Is Commoner Aneesh In Bigg Boss: ബിഗ് ബോസ് സീസണിലെ കോമണറായ അനീഷ് പല കാരണങ്ങൾ കൊണ്ടും പ്രത്യേകതയുള്ളയാളാണ്. സർക്കാർ ജോലി രാജിവച്ചാണ് അനീഷ് ഷോയിലെത്തിയത്.

abdul-basith
Abdul Basith | Published: 11 Aug 2025 15:47 PM
ബിഗ് ബോസ് മലയാളം സീസൺ 7 ആദ്യ ആഴ്ചയിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത് അനീഷ് എന്ന കോമണറായിരുന്നു. ആദ്യ ആഴ്ചയിൽ തന്നെ ക്യാപ്റ്റനായി, 'ചൊറി' സ്ട്രാറ്റജി കൊണ്ട് ഹൗസ്മേറ്റ്സിനെ വെറുപ്പിച്ച അനീഷ് സർക്കാർ ജോലി രാജിവച്ചാണ് ബിഗ് ബോസിൽ എത്തിയത്. (Image Courtesy- Social Media)

1 / 5
എഴുത്തുകാരനും കർഷകനുമായ അനീഷ് തൃശൂർ സ്വദേശിയാണ്. സർക്കാർ ജീവനക്കാരനായ അനീഷ് ബിഗ് ബോസിൻ്റെ വലിയ ആരാധകനാണ്. അഞ്ച് വർഷത്തെ തയ്യാറെടുപ്പിന് ശേഷമാണ് അനീഷ് ബിഗ് ബോസിലെത്തിയത്. ഒരു പുസ്തകം എഴുതിയിട്ടുള്ള അനീഷ് വിവാഹമോചിതനാണ്.

2 / 5
ആദ്യ ആഴ്ചയിൽ തന്നെ ക്യാപ്റ്റനാവാനുള്ള അവസരം അനീഷിന് ലഭിച്ചു. ടാസ്കിൽ ക്യാപ്റ്റനാവാൻ ഒട്ടും യോഗ്യതയില്ലെന്ന് ഹൗസ്മേറ്റ്സ് തിരഞ്ഞെടുത്ത അനീഷിനെ ബിഗ് ബോസ് നേരിട്ട് ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ആഴ്ചയിൽ അനീഷിൻ്റെ സ്ട്രാറ്റജിയും വ്യത്യസ്തമായിരുന്നു.

3 / 5
കഴിഞ്ഞ സീസണുകളിലൊക്കെ പലരും പരീക്ഷിച്ച 'ചൊറി' സ്ട്രാറ്റജിയാണ് ഇത്തവണ അനീഷ് പുറത്തെടുക്കുന്നത്. നിയമാവലികൾ അനുസരിച്ച്, മറ്റുള്ളവർ പറയുന്നത് കേൾക്കാതെ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അനീഷിൻ്റെ രീതി. ഇതിനോട് ഹൗസ്മേറ്റ്സിനെല്ലാവർക്കും എതിർപ്പാണ്.

4 / 5
എല്ലാ കാര്യങ്ങളിലും ഇടപെട്ട് അതിനെ വഷളാക്കുന്നതിനൊപ്പം മറ്റുള്ളവർ പറയുന്നത് കേൾക്കാത്തയാളാണ് അനീഷ് എന്നും ഹൗസ്മേറ്റ്സ് പരാതി പറയുന്നുണ്ട്. തിരിച്ച് പറയുമ്പോൾ അത് ശ്രദ്ധിക്കാതെ നടന്നുപോകുമെന്നും ഒറ്റപ്പെടൽ സ്ട്രാറ്റജിയാണ് പരീക്ഷിക്കുന്നതെന്നും പരാതിയുണ്ട്.

5 / 5