Bigg Boss Malayalam Season 7: ലിജോ ജോസ് പെല്ലിശ്ശേരി കണ്ടെത്തിയ നടൻ; ഹൗസിലെ ചൂടൻ കഥാപാത്രം അപ്പാനി ശരത്
Who Is Appani Sarath In Bigg Boss: ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ മത്സരാർത്ഥിയാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി കണ്ടെത്തിയ ശരതിനെപ്പറ്റി കൂടുതലറിയാം.

ഇത്തവണ ബിഗ് ബോസ് മലയാളം സീസണിലെ 100 ശതമാനം സിനിമാനടനാണ് അപ്പാനി ശരത്. അഞ്ചാം വയസിൽ നാടകങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച അപ്പാനി ശരതിനെ നടനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് സൂപ്പർ ഡയറക്ടർ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. (Image Credits- Screengrab)

ലിജോ ജോസിൻ്റെ 'അങ്കമാലി ഡയറീസി'ലൂടെയാണ് അപ്പാനി ശരത് സിനിമാ കരിയർ ആരംഭിക്കുന്നത്. സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലെ അപ്പാനിയാണ് ഇപ്പോൾ തൻ്റെ ശരത് എന്ന പേരിനൊപ്പം താരം സ്വീകരിച്ചിട്ടുള്ളത്. സിനിമയിൽ വില്ലൻ കഥാപാത്രമായിരുന്നു ശരത്.

തുടർന്ന് മലയാളം തമിഴ് ഭാഷകളിലായി 20ലധികം സിനിമകളിൽ താരം അഭിനയിച്ചു. ഓട്ടോശങ്കർ എന്ന തമിഴ് വെബ് സീരീസിലെ ടൈറ്റിൽ കഥാപാത്രം അഭിനയിച്ചു. പാൻ ഇന്ത്യൻ സുന്ദരി എന്ന മറ്റൊരു വെബ് സീരീസിലും മിഴി രണ്ടിലും എന്ന ടിവി സീരിയലിൽ കാമിയോ റോളിലും താരം വേഷമിട്ടു.

ബിഗ് ബോസ് ഹൗസിലെ ചൂടൻ കഥാപാത്രമാണ് അപ്പാനി ശരത്. ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻഅനീഷിനെതിരെയാണ് താരം കൂടുതൽ ശബ്ദമുയർത്തിയത്. അക്ബർ ഖാനൊപ്പം ചേർന്ന് തന്ത്രങ്ങൾ മെനഞ്ഞ ശരത് ആദ്യ ആഴ്ചയിൽ തന്നെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.

തിരുവനന്തപുരം സ്വദേശിയായ അപ്പാനി ശരത് സൈമ, ഫിലിം ഫെയർ അവാർഡുകൾ നേടിയിട്ടുണ്ട്. 2017ൽ രേഷ്മയെ വിവാഹം കഴിച്ച അപ്പാനി ശരതിൻ്റെ ശരിയായ പേര് ശരത് കുമാർ എന്നാണ്. ശരത് - രേഷ്മ ദമ്പതിമാർക്ക് രണ്ട് മക്കളുണ്ട്. മൂന്നാമതൊരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇവർ.