AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bitchat: ഇൻ്റർനെറ്റോ മൊബൈൽ നമ്പരോ വേണ്ട; മെസേജിങ് ആപ്പായ ബിറ്റ്ചാറ്റ് പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ

Bitchat Messaging App Introduced: ബിറ്റ്ചാറ്റ് എന്ന പേരിൽ മെസേജിങ് ആപ്പ് പുറത്തിറങ്ങി. ഇൻ്റർനെറ്റ് വേണ്ടാത്ത മെസേജിങ് ആപ്പാണ് ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി പുറത്തിറക്കിയത്.

abdul-basith
Abdul Basith | Published: 09 Jul 2025 15:48 PM
പുതിയ മെസേജിങ് ആപ്പ് പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകനും ബ്ലോക്കിൻ്റെ സിഇഒയുമായ ജാക്ക് ഡോർസി. ബിറ്റ്ചാറ്റ് എന്ന പേരിൽ, ഇൻ്റർനെറ്റ് വേണ്ടാത്ത മെസേജിങ് ആപ്പാണ് ഇത്. ഇൻ്റർനെറ്റോ മൊബൈൽ നമ്പരോ പോലും ബിറ്റ്ചാറ്റ് ഉപയോഗിക്കാൻ ആവശ്യമില്ലെന്നാണ് വിവരം. (Image Courtesy- Social Media)

1 / 5
ബ്ലൂടൂത്തിലാണ് ബിറ്റ്ചാറ്റ് പ്രവർത്തിക്കുക. ഇൻ്റർനെറ്റ് ആക്സസ് നഷ്ടപ്പെട്ടാലും ആപ്പ് പ്രവർത്തിക്കും. ആപ്പിൻ്റെ ബീറ്റ വേഷൻ ഇപ്പോൾ ടെസ്റ്റ്ഫ്ലൈറ്റിൽ ലഭ്യമാണെന്ന് ഡോർസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബ്ലൂടൂത്ത് മെഷ് നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് ബിറ്റ്ചാറ്റ് പ്രവർത്തിക്കുക.

2 / 5
പിയർ ടു പിയർ മെസേജിങ് ആപ്പാണ് ബിറ്റ്ചാറ്റ്. തൻ്റെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഡോർസി ഇക്കാര്യം അറിയിച്ചത്. ഇൻ്റർനെറ്റോ, സെൻട്രൽ സർവറുകളോ മൊബൈൽ നമ്പരോ ഇമെയിൽ ഐഡിയോ പോലും ബിറ്റ്ചാറ്റിൽ മെസേജ് അയക്കാൻ ആവശ്യമില്ലെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

3 / 5
ബ്ലൂടൂത്ത് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പ് ആയതിനാൽ അടുത്തുള്ള ഡിവൈസുകൾ തമ്മിലാവും മെസേജ് അയക്കാൻ സാധിക്കുക. ഉപഭോക്താക്കൾ അവിടെനിന്ന് മാറിയാൽ അവരുടെ ഫോണുകൾ ലോക്കൽ ബ്ലൂടൂത്ത് ഗ്രൂപ്പുണ്ടാക്കി മെസേജുകൾ കൈമാറുന്ന ഫീച്ചറും ഉണ്ട്.

4 / 5
അതായത്, ബ്ലൂടൂത്തിൻ്റെ നോർമൽ റേഞ്ചിന് പുറത്തുനിന്ന് പോലും മെസേജ് അയക്കാൻ ബിറ്റ്ചാറ്റിലൂടെ സാധിക്കുമെന്നാണ് ഡെവലപ്പർമാരുടെ അവകാശവാദം. ഇത് മൊബൈൽ നെറ്റ്‌വർക്കോ, ഇൻ്റർനെറ്റോ ഉപയോഗിക്കാതെ എൻക്രിപ്റ്റഡ് മെസേജുകൾ അയക്കാൻ ഉപഭോക്താക്കളെ സഹായിക്കും.

5 / 5