Blood Pressure: തണുപ്പുകാലത്ത് രക്തസമ്മർദ്ദം ഉയരുന്നുണ്ടോ? ഇതാകും കാരണം…
Blood Pressure in Winter: രക്തസമ്മർദ്ദമുള്ളവർക്ക് കൂടുതൽ വെല്ലുവിളിയുയർത്തുന്ന സമയമാണ് തണുപ്പുകാലം. തണുപ്പ് കൂടുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുകയും ഹൃദയത്തിന് അധിക സമ്മർദ്ദം നൽകുകയും ചെയ്യുന്നു. തണുപ്പുകാലത്ത് രക്തസമ്മർദ്ദം കൂടാനുള്ള പ്രധാന കാരണങ്ങൾ അറിയാം...

തണുത്ത താപനില രക്തസമ്മർദ്ദ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. തണുപ്പ് അനുഭവപ്പെടുമ്പോൾ ശരീരത്തിലെ സിമ്പതറ്റിക് നാഡീവ്യൂഹം സജീവമാകുകയും രക്തക്കുഴലുകളുടെ ചുരുങ്ങലിന് കാരണമാകുകയും ചെയ്യുന്നു. തൽഫലമായി രക്തസമ്മർദ്ദം കൂടുന്നു. (Image Credit: Getty Images)

വിറ്റാമിൻ ഡി, രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തി ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കുന്നുണ്ട്. എന്നാൽ, തണുപ്പുകാലത്ത് സൂര്യപ്രകാശം കുറയുന്നതിനാൽ ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവിൽ കുറവായിരിക്കും. ഇത് രക്തസമ്മർദ്ദം ഉയരാൻ കാരണമാകും. (Image Credit: Getty Images)

തണുപ്പുകാലത്ത് PM 2.5, PM 10 തുടങ്ങിയ കണികാ പദാർത്ഥങ്ങളുടെയും ഓസോണിൻ്റെയും സാന്ദ്രത കൂടാറുണ്ട്. ഇത് രക്തക്കുഴൽ ചുരുങ്ങൽ, ഓക്സിഡേറ്റീവ് സമ്മർദ്ദം, വീക്കം എന്നിവയ്ക്ക് കാരണമാവുകയും, രക്തസമ്മർദ്ദം കൂട്ടുകയും ചെയ്യുന്നു. (Image Credit: Getty Images)

അതിനാൽ തണുപ്പുകാലത്ത് ചെറിയ വ്യായാമങ്ങൾ, പ്രത്യേകിച്ച് യോഗ പോലുള്ളവ ചെയ്യുന്നത് രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. (Image Credit: Getty Images)

കൂടാതെ, തണുപ്പിൽ കൂടുതൽ നേരം നിൽക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കുക. കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ച് ശരീരം ചൂടോടെ സൂക്ഷിക്കുക. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക. (Image Credit: Getty Images)