Hair Growth Tips: ചെമ്പരത്തി പൂവ് മാത്രം മതി… മുടി പനങ്കുലപോലെ വളരും; എങ്ങനെ ഉപയോഗിക്കാം
Hibiscus Flower For Hair Growth: മുടിയിഴകളുടെ മൊത്തത്തിലുള്ള കട്ടി കൂട്ടുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ മുടിക്ക് സ്വാഭാവികമായ തിളക്കവും ഈർപ്പവും നൽകുന്നു. മുടിക്ക് നിറം നൽകുന്ന മെലാനിൻ ഉത്പാദനത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ചെമ്പരത്തിയിലുണ്ട്.

അന്നും ഇന്നും മുടി വളർച്ചയുടെ കാര്യത്തിൽ ഒരുപോലെ ആരാധകരുള്ള ഒന്നാണ് ചെമ്പരത്തി. ഇതിൻ്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മുടി കൊഴിച്ചിൽ അനുഭവിക്കുന്ന ഒരാളാണെങ്കിൽ, ചെമ്പരത്തി പൂക്കൾ ഉപയോഗിച്ച് അവയെ അതിവേഗം തടയാനാകും. ചെമ്പരത്തി പൂവ് മാത്രമല്ല, ഇലകളിലും ധാരാളം ഗുണങ്ങളുണ്ട്. മുടി വളർച്ച വർദ്ധിപ്പിക്കുന്നതിന് ചെമ്പരത്തി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. (Image Credits: Unsplash)

ചെമ്പരത്തി എണ്ണ: തലയോട്ടിക്ക് പുതുജീവൻ നൽകുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ ചെമ്പരത്തികൊണ്ടുള്ള എണ്ണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇത് മുടിക്ക് പോഷണവും ഈർപ്പവും നൽകുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ രോമകൂപങ്ങളെ കൂടുതൽ ഉത്തേജിപ്പിക്കുന്നു. (Image Credits: Unsplash)

എട്ട് ചെമ്പരത്തി പൂക്കൾ ഇലകളോട് കൂടി എടുത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഈ പേസ്റ്റ് ചേർക്കുക. ശേഷം നന്നായി തിളപ്പിക്കുക. പിന്നീട് ഈ മിശ്രിതം തണുത്ത ശേഷം എണ്ണ അരിച്ചെടുക്കുക. ദിവസവും കുളിക്കുന്നതിന് മുമ്പായി നിങ്ങളുടെ തലയോട്ടിയിലും മുടിയിഴകളിലും 10 മിനിറ്റ് മസാജ് ചെയ്ത് ഉപയോഗിക്കാം. (Image Credits: Unsplash)

ചെമ്പരത്തി ഹെയർ മാസ്ക്: മുടി ഉള്ളോടെ വളരാൻ കുറച്ച് നെല്ലിക്ക പൊടിയുമായി കലർത്തി ചെമ്പരത്തി പേസ്റ്റ് ഉപയോഗിക്കുക. മുടിയിഴകളുടെ മൊത്തത്തിലുള്ള കട്ടി കൂട്ടുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ മുടിക്ക് സ്വാഭാവികമായ തിളക്കവും ഈർപ്പവും നൽകുന്നു. മുടിക്ക് നിറം നൽകുന്ന മെലാനിൻ ഉത്പാദനത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ചെമ്പരത്തിയിലുണ്ട്. (Image Credits: Unsplash)

തുല്യ അളവിൽ ചെമ്പരത്തി പൊടിയും നെല്ലിക്ക പൊടിയും വെള്ളത്തിൽ ചേർത്ത് മിനുസമാർന്ന പേസ്റ്റ് തയ്യാറാക്കുക. ഇത് മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടുക. 40 മിനിറ്റെങ്കിലും അങ്ങനെ വയ്ക്കുക. തുടർന്ന് നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഈ ഹെയർ മാസ്ക് നിങ്ങളുടെ ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. (Image Credits: Unsplash)